കുഞ്ഞി കാരണവർ
ഏലേലോ തക തക തോം ഏലേലോ...തക തക തോം
ഏലേലോ...തകതക തോം തകതക തോം ഏലേലോ
കൂടുവെച്ചേ പടിയും വെച്ചേ
മേലകത്തെ ഒരു കുഞ്ഞി കാരണവർ
കാലിന്മേലേ കാലും വെച്ച് ഇരിക്കുന്നല്ലോ
തറവാടി കാരണവർ
ആകാശം ചുമക്കുന്നോൻ താൻതാൻ എന്നൊരു ഭാവത്തിൽ
ലോകത്തിൻ നടത്തിപ്പും തന്റേതെന്നൊരു ശീലത്തിൽ
എന്നാലും കനിവിന്റെ കലവറ തുറന്നേ
കാരണവർ കാരണവർ കാരണവർ
ഓ വീരനവൻ വീരനവൻ വീരനവൻ
കാറ്റുതൊട്ട പൂവല്ല അരുമ മാൻകിടാവല്ല
ചീറിവന്ന പുലിയല്ല വീശിടുന്ന തിരയല്ല
കാത്തോരുടെ കാലം കണ്മുന്നിൽതേടും മൊഴിയാണേ
മറ്റാരുടെ നോവും തൻ നെഞ്ചിൽ പോറ്റും അലിവാണേ
അലിവേ
ഉള്ളിനുള്ളിൽ തീയും വെച്ച് കാതലിൻ കരുത്താണ്
കടലിനടിയിൽ ആരും കാണാ ചിപ്പിക്കുള്ളിലെ മുത്താണ്
കാരണവർ കാരണവർ കാരണവർ
ഓ വീരനവൻ വീരനവൻ വീരനവൻ
തൂശനില ചോറുണ്ട് അരിയ തൈർ സ്വാദുണ്ട്
കൂട്ടു കറിക്കൂട്ടുണ്ട് ഊണിനുണ്ട് കേമത്തം
കാർന്നോരെ കാരും വൻ കള്ളന്മാരോ തിരിയാതെ
ഉറ്റോരുടെ ഭാവം കണ്മുന്നിൽ കാട്ടും മുറയാലേ
അരികേ
കല്ലിനുള്ളിൽ മോഹം മായ്ച്ചും കോമളൻ നടപ്പാണേ
പറയുവാൻ ഒരാളെ കാത്തോ പൊട്ടിത്തകരണ മനസ്സാണേ
കാരണവർ കാരണവർ കാരണവർ
ഓ വീരനവൻ വീരനവൻ വീരനവൻ
കൂടുവെച്ചേ വെച്ചേ പടിയും വെച്ചേ..വെച്ചേ
മേലകത്തെ ഒരു കുഞ്ഞി കാരണവർ
ആകാശം ചുമക്കുന്നോൻ താൻതാൻ എന്നൊരു ഭാവത്തിൽ
ലോകത്തിൻ നടത്തിപ്പും തന്റേതെന്നൊരു ശീലത്തിൽ
എന്നാലും കനിവിന്റെ കലവറ തുറന്നേ
കാരണവർ കാരണവർ കാരണവർ
ഓ വീരനവൻ വീരനവൻ വീരനവൻ
ഏലേലോ തക തക തോം ഏലേലോ...തക തക തോം
ഏലേലോ...തകതക തോം തകതക തോം ഏലേലോ