കലാരഞ്ജിനി

Kalaranjini

മലയാള ചലച്ചിത്ര നടി. 1962 ഓഗസ്റ്റിൽ നാടക അഭിനേതാക്കളായിരുന്ന ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ചു. പ്രശസ്ത സിനിമാതാരങ്ങളായിരുന്ന കല്പനയും ഉർവശിയും കലാരഞ്ജിനിയുടെ സഹോദരിമാരായിരുന്നു. രണ്ട് സഹോദരന്മാരും കലാരഞ്ജിനിയ്ക്ക് ഉണ്ടായിരുന്നു. 

1979-ൽ ശിഖരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് കലാരഞ്ജിനി അഭിനയരംഗത്തേയ്ക്കെത്തുന്നത്. എൺപതുകളുടെ തുടക്കത്തിൽ കുറച്ചു സിനിമകളിൽ നായികയായി അഭിനയിച്ചു. തുടർന്ന് ഉപനായികയായും കാരക്ടർ റോളുകളിലും അഭിനയിച്ചു.  1981-ൽ Andru Muthal Indru Varai എന്ന സിനിമയിലൂടെ കലാരഞ്ജിനി തമിഴിലും പ്രവേശിച്ചു. 1985-ൽ Kalaranjani എന്ന സിനിമയിലൂടെ കലാരഞ്ജിനി തെലുങ്കിലും തുടക്കം കുറിച്ചു. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ കലാരഞ്ജിനി അഭിനയിച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി നിരവധി ടെലിവിഷൻ സീരിയലുകളിലും കലാരഞ്ജിനി അഭിനയിച്ചിട്ടുണ്ട്.

കലാരഞ്ജിനിയ്ക്ക് ഒരു മകനുണ്ട്. പേര് പ്രിൻസ്.