ജെ സി ജോർജ്

J C George

മലയാള ചലച്ചിത്ര രംഗത്ത് ബഹുമുഖ പ്രതിഭയായി തിളങ്ങിയ വ്യക്തിയാണ് ജെ സി ജോർജ്. സംവിധായകൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ്, അഭിനേതാവ്, അസിസ്റ്റന്റ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. 1970 ൽ 'ആ ചിത്രശലഭം പറന്നോട്ടേ' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. 

പിന്നീട്, 'ഉത്സവം' (1975), 'കാറ്റു വിതച്ചവൻ' (1973) തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു.
അഭിനയരംഗത്തേക്ക് കടന്നുവന്നത് 1973 ൽ ഫാദർ സുവിശേഷ മുത്തു സംവിധാനം ചെയ്ത 'കാറ്റു വിതച്ചവൻ' എന്ന ചിത്രത്തിലൂടെയാണ്. സംവിധാനരംഗത്തേക്ക് പ്രവേശിച്ചത് 1982 ൽ പുറത്തിറങ്ങിയ 'കോമരം' എന്ന ചിത്രത്തിലൂടെയാണ്, ഇതിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയത്. 'ചക്രവർത്തിനി' (1977), 'ഹേമന്തരാത്രി' (1978), 'കരിമ്പന' (1980), 'കോമരം' (1982) തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് അദ്ദേഹം കഥ എഴുതിയിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിൽ 'സരിത' (1977), 'ചക്രവർത്തിനി', 'ഹേമന്തരാത്രി', 'കരിമ്പന', 'തുറന്ന ജയിൽ' (1982), 'സ്വപ്നലോകം' (1983), 'പുഴയൊഴുകും വഴി' (1985), 'ജംഗിൾ ബോയ്' (1987) തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, 'സരിത', 'ചക്രവർത്തിനി', 'ഹേമന്തരാത്രി', 'കരിമ്പന', 'തുറന്ന ജയിൽ', 'സ്വപ്നലോകം', 'മധുവിധു തീരുംമുമ്പേ' (1985), 'പുഴയൊഴുകും വഴി', 'ജംഗിൾ ബോയ്' തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഭാഷണം ഒരുക്കി. 

44 വർഷങ്ങൾക്ക്‌ ശേഷം 2026  ൽ തന്റെ രണ്ടാമത്തെ സംവിധാന ചിത്രമായ 'പിൻവാതിൽ' സംവിധാനം ചെയ്തുകൊണ്ട് ഇദ്ദേഹം സിനിമാമേഘലയിൽ തിരിച്ചെത്തി.