പി പി ഗോവിന്ദൻ
മള്‍ബറിയും പട്ടുനൂലും എന്ന ഡോക്യുമെന്ററിക്കാണ് ദേശീയ, സംസ്ഥാന പുരസ്‌കാരം നേടിയത്. സരിത, സീത, സന്ധ്യാവന്ദനം, ഹൃദയങ്ങളില്‍ നീ മാത്രം എന്നീ മലയാള സിനിമകളും പാശക്കനല്‍, ഇപ്പടിക്ക് സത്യമൂര്‍ത്തി എന്നീ തമിഴ് സിനിമകളും നിരവധി സീരിയലുകളും സംവിധാനം ചെയ്തു. നാല്പതിലേറെ ഡോക്യുമെന്ററി ചിത്രങ്ങള്‍ ഒരുക്കി.
തിരുവിതാംകൂർ രാജവംശത്തിന്റെ പിറവി മുതൽ ആന്റണി മന്ത്രിസഭ വരെയുള്ള കേരളത്തിലെ ഭരണകാലഘട്ടത്തെക്കുറിച്ചുള്ള 20 മണിക്കൂർ നീളുന്ന നൂറ്റാണ്ടുകളുടെ തുടിപ്പുകൾ ദൈർഘ്യമേറിയ ഡോക്യുമെന്ററിയാണ്. പ്രകൃതിസംരക്ഷണം പ്രമേയമായ സർപ്പക്കാവ്, ഏഴോം തെയ്യംകെട്ട് വിവാദത്തെക്കുറിച്ചുള്ള ഊരുവിലക്ക്, സസ്യസമ്പത്തുകളെക്കുറിച്ചുള്ള വീട്ടുമുറ്റത്ത്, മഹാകവി ഉള്ളൂരിനെക്കുറിച്ചും നടൻ സത്യനെക്കുറിച്ചുമുള്ള ഡോക്യുമെന്ററികൾ എന്നിവ ശ്രദ്ധേയമാണ്.
വടക്കെ മലബാറിൽനിന്ന് ആദ്യമായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച സംവിധായകനാണ്.
അവസാന ചിത്രം സമന്വയം