മഴ പെയ്യുന്നൊരു

മഴ പെയ്യുന്നൊരു ശ്രുതിപോലെ
പുഴയൊഴുകുന്നൊരു ജതിപോലെ...
ഉള്ളിൽ നിറയും ഓർമ്മകളിൽ..
നീരദ നിഴലിൻ മദമോടെ
നെഞ്ചിൽ നീയിന്നലിയുന്നു
പാതി മറന്നൊരു വരിപോലെ
നെഞ്ചിൽ നീയിന്നലിയുന്നു
പാതി മറന്നൊരു വരിപോലെ
മഴ പെയ്യുന്നൊരു ശ്രുതിപോലെ
പുഴയൊഴുകുന്നൊരു ജതിപോലെ...

പാടവരമ്പിൻ അതിരുകളിൽ ..
പഴയൊരു സൗഹൃദമെതിരേൽപ്പൂ  
കരുമാടിക്കൊരു എതിരായി
മുങ്ങാം കുഴിയിനിയിട്ടീടാം  
മാഞ്ഞുപോവുകയോ...
മധുരമാ പൂമണം.. ആ...
മഴ പെയ്യുന്നൊരു ശ്രുതിപോലെ
പുഴയൊഴുകുന്നൊരു ജതിപോലെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazha peyyunnoru

Additional Info

Year: 
2018