ജയചന്ദ്ര കൃഷ്ണ

Jayachandrakrishna
ജയചന്ദ്രകൃഷ്ണ
അസ്സോ.എഡിറ്റർ

Jayachandrakrishna

വർഷങ്ങളായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ എഡിറ്ററായി പ്രവർത്തിക്കുന്ന ഇദ്ദേഹം ആദ്യ കാലങ്ങളിൽ ബി. അജിത്‌ കുമാർ, ബീനാപോൾ തുടങ്ങിയ പ്രശസ്ത എഡിറ്റര്മാരുടെ സഹായിയായി പ്രവർത്തിച്ചിരുന്നു. കൂടാതെ ബാലചന്ദ്ര മേനോന്റെ സംവിധാന സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇരുപത്തോന്നോളം മലയാളം ചിത്രങ്ങളും, വി ആർ ഗോപിനാഥ് സംവിധാനം ചെയ്ത ഔർ ലേഡി ഓഫ് ലൂർദ് എന്ന ഇംഗ്ലീഷ് ചിത്രവും എഡിറ്റ് ചെയ്തിട്ടുണ്ട്. നിസ്സാർ സംവിധാനം ചെയ്തിറങ്ങിയ ലാഫിങ് അപാർട്മെന്റ് നിയർ ഗിരിനഗർ (2018) എന്ന ചിത്രമാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.