മുഖംമൂടികൾ

Mukham mootikal
നിർമ്മാണം: 
Tags: 
സർട്ടിഫിക്കറ്റ്: 
Runtime: 
100മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 22 November, 2013
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കൊല്ലം, കൊയിലാണ്ടി, ചേലിയ, പൂക്കാട്

"പത്താമദ്ധ്യായം","മരിയ്ക്കുന്നില്ല ഞാൻ","വൈകി ഓടുന്ന വണ്ടി","സുഖവാസം",ജഡ്ജ്മെന്റ്" തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പി കെ രാധാകൃഷ്ണൻ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് "മുഖംമൂടികൾ". അൽ യാസ്മിൻ ക്രിയേഷൻസിന്റെ ബാനറിൽ രഘു കീഴരിക്കര ആണ് ചിത്രം നിർമ്മിച്ചിരിയ്ക്കുന്നത്.

പ്രശസ്ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഇതിലൂടെ ആദ്യമായി സിനിമയിൽ വേഷമിടുന്നു.കൂടാതെ ഇർഷാദ്,ചേമഞ്ചേരി നാരായണൻ നായർ,മാമുക്കോയ,കണ്ണൂർ ശ്രീലത,മോഹന,വിജയൻ വി നായർ,കോഴിക്കോട് ശാരദ തുടങ്ങിയവരും വേഷമിടുന്നു.

2013 ൽ നിർമ്മാണവും സെൻസറിംഗും പൂർത്തിയാക്കിയ ഈ സിനിമ 2014 മാർച്ചിലാണ് തിയറ്ററുകളിലെത്തിയത്.Mukham moodikal Malayalam movie poster