പറയാത്ത വാക്കിൻ

ആ ആ ആ
പറയാത്ത വാക്കിൻ ഹൃദയം തൊടുമ്പോൾ
പുതുതായി മുളയ്ക്കുന്നപോലെ
ഇനി നീ വരുമ്പോൾ പറയാൻ കുറിച്ചിട്ട
പ്രണയം തളിർക്കുന്ന പോലെ
വഴിമരം പൂക്കുന്ന പോലെ
തകിലിൽ പെരുക്കുന്ന പോലെ
ആരോ.. പനിനീർ തളിയ്ക്കുന്ന പോലെ
തകിലിൽ പെരുക്കുന്ന പോലെ
ആരോ പനിനീർ തളിക്കുന്ന പോലെ
പറയാത്ത വാക്കിൻ

ചിരകാല സ്വപ്നത്തിൻ പച്ചത്തുരുത്തുമായി
നിലയറ്റ നീലത്തടാകം (2)
അതിലെന്റെ തുഴയറ്റ കടലാസ്സുതോണി
മറുകരയാണ് നീ തോഴീ(2)
പെയ്യാത്ത പേമാരി ഉള്ളിൽ കനക്കുംനിൻ
മിഴിയിലോ മൊഴിയിലോ നീലത്തടാകം
ആ ആ ആ

ഏ ..ആ...
പലകാലമായി നമ്മൾ കളിവീടൊരുക്കീ
രലിവിന്റെ പുഴയായ തീരം (2)
അരികിൽ നാം കളിയായ്‌ ഒളിക്കുന്ന കാട്
പരിഭവം പൂക്കുന്ന വീട് (2)
ഇനി ഞാൻ തൊടുമ്പോൾ തുടുക്കാൻ കൊതിക്കുന്ന
മധുരമോ പുലരിയായി ചോക്കുന്നു തോഴീ
ആ ആ  ആ

പറയാത്ത വാക്കിൻ ഹൃദയം തൊടുമ്പോൾ
പുതുതായി മുളയ്ക്കുന്നപോലെ
ഇനി നീ വരുമ്പോൾ പറയാൻ കുറിച്ചിട്ട
പ്രണയം തളിർക്കുന്ന പോലെ
വഴിമരം പൂക്കുന്ന പോലെ
തകിലിൽ പെരുക്കുന്ന പോലെ
ആരോ.. പനിനീർ തളിയ്ക്കുന്ന പോലെ
തകിലിൽ പെരുക്കുന്ന പോലെ
ആരോ പനിനീർ തളിക്കുന്ന പോലെ
പറയാത്ത വാക്കിൻ

OvfcRIIBHFQ