ഹരീഷ് പെരുമണ്ണ

Hareesh Perumanna
ഹരീഷ് കണാരൻ, ജാലിയൻ കണാരൻ ഫെയിം

കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിൽ ജനിച്ചു. ഗണപത് സ്ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഹരീഷും സംഘവും അവതരിപ്പിച്ച നാടം എന്ന നാടകം സ്ക്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഹരീഷ് മിമിക്രി വേദികളിലൂടെയാണ് ശ്രദ്ധേയനായത്. പല മിമിക്രി ട്രൂപ്പുകളിലായി നിരവധി വേഡികളിൽ ഹരീഷ് പെർഫോം ചെയ്തു.

മഴവിൽ മനോരമ ചാനലിലെ കോമദി ഉത്സവം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് ഹരീഷ് പ്രശസ്തനാകുന്നത്. ഹരീഷ് അവതരിപ്പിച്ച ജാലിയൻ കണാരൻ എന്ന കഥാപാത്രം വലിയ തോതില് പ്രേക്ഷക പ്രീതിനേടി. റിയാലിറ്റിഷോയിൽ നിന്ന് കിട്ടിയ പ്രശസ്തി ഹരീഷിന് സിനിമയിലേയ്ക്കുള്ള അവസരങ്ങൾ തുറന്നുകൊടുത്തു. 2014 ൽ അക്കു അക്ബർ സംവിധാനം ചെയ്ത് ജയറാം നായകനായ ഉത്സാഹ കമ്മിറ്റി എന്ന സിനിമയിലാണ് ഹരീഷ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് സപ്തമശ്രീ തസ്ക്കര, റ്റു കണ്ട്രീസ്, കുഞ്ഞിരാമായണം, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നിവയുൾപ്പെടെ നൂറോളം സിനിമകളിൽ അഭിനയിച്ചു. എല്ലാം ഹാസ്യ കഥാപാത്രങ്ങളായിരുന്നു.

ഹരീഷിന്റെ ഭാര്യ സന്ധ്യ സ്ക്കൂൾ അദ്ധ്യാപികയാണ്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്.