നീ-ന

Nee-Na - a tale of two women
കഥാസന്ദർഭം: 

നാഗരിക ജീവിതത്തിലെ മാനുഷിക ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയാണ് ചിത്രം പ്രമേയമാക്കുന്നത്. നീന,നളിനി വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് പേര്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് നളിനി. മുംബൈയിലാണ് ജനിച്ചതെങ്കിലും കേരളീയ സംസ്‌കാരം മുറുകെപിടിച്ചാണ് അവള്‍ ജീവിച്ചത്. ഭര്‍ത്താവ് വിനയ് പണിക്കരും ഏക മകള്‍ അഖിലും അടങ്ങുന്നതാണ് നളിനിയുടെ കുടുംബം. പ്രമുഖ പരസ്യകമ്പനിയിലെ ഉദ്യോഗസ്ഥനാണ് വിനയ് പണിക്കര്‍. അങ്ങനെയിരിക്കെ കൊച്ചിയിലേക്ക് കൂടുമാറി വരുകയാണ് ഈ ദമ്പതികള്‍. കൊച്ചിയിലെ വിനയ് പണിക്കറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് നീന. മെട്രോ സംസ്‌കാരം പിന്തുടരുന്ന പെണ്‍കുട്ടിയാണ് നീന. നീനയുടെ ജീവിതത്തിലേക്ക് വിനയ് പണിക്കരും നളിനിയും കടന്നുവരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ലാല്‍ ജോസ് ഒരുക്കുന്ന നീനയുടെ കഥാഗതി നിര്‍ണയിക്കുന്നത്

 

സർട്ടിഫിക്കറ്റ്: 
Runtime: 
148മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 15 May, 2015

സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസിന്റെ പുതിയ ചിത്രം 'നീന'. നീനയെന്നും നളിനിയെന്നും പേരുള്ള രണ്ടു സ്ത്രീകളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍

Neena movie poster m3db

A6u_xDgOd1s