ജയശ്രീ ലക്ഷ്മിനാരായണന്
ചെന്നൈ സ്വദേശിനി. കേന്ദ്രീയ വിദ്യാലയത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം MOP വൈഷ്ണവ് കോളേജ് ഫോർ വിമൻ ചെന്നൈയിൽ ബ്രോഡ്കാസ്റ്റിംഗ് & കമ്യൂണിക്കേഷൻ മാസ്റ്റർ ബിരുദത്തിനു പഠിക്കുമ്പോഴാണ് സിനിമയിലേക്ക് ജയശ്രീ ആകർഷിതയാവുന്നത്. സിനിമ പാഠ്യവിഷയമായത് കാരണം കലാസംവിധാന മേഖലയിൽ സഹായിയായി സിനിമയിൽ തുടക്കമിട്ടു. കലാസംവിധായകൻ രാജീവന് നമ്പ്യാരിനൊപ്പം 'ഏഴാം അറിവ്' എന്ന തമിഴ് സിനിമയിലൂടെ ആണ് അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടര്‍ ആയി സിനിമയിൽ തുടക്കമിട്ടത്.പ്രശസ്ത കലാസംവിധായകനായ സാബു സിറിളിന്റെ അസിസ്റ്റന്റായി ഒന്നര വർഷക്കാലം സിനിമകളിൽ പ്രവർത്തിച്ചു. തമിഴിൽ മിസ്കീന്റെ പിസ്സാസ് എന്ന സിനിമയിലൂടെയാ്ൺ പ്രൊഡക്ഷൻ ഡിസൈനറായി സ്വതന്ത്രമായി തുടക്കമിട്ടത്. തുടർന്ന് കലാസംവിധാന മേഖലയിൽ കൂടുതൽ പരിചയത്തിനായി മുംബൈയിലെത്തി ബോളിവുഡിലെ കുറച്ച് കാലം കലാസംവിധായകർക്കൊപ്പം വർക്ക് ചെയ്തു. Policegiri, Phata poster Nikla hero, Once upon a time in Mumbai തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചു.
ജയശ്രീ തന്റെ സുഹൃത്തും ഛായാഗ്രാഹകനുമായ അഭിനന്ദൻ രാമാനുജം വഴിയാണ് ലിജോ ജോസ് പെല്ലിശേരിയെ പരിചയപ്പെടുന്നതും ലിജോയുടെ ഡബിൾ ബാരലിന്റെ ഗോവ ഷെഡ്യൂളിൽ കലാസംവിധായികയായി മലയാളത്തിലും തുടക്കമിടുന്നത്. ഡബിൾ ബാരലിനു ശേഷം ലാൽജോസിന്റെ നീന, മാർട്ടിൻ പ്രക്കാട്ടിന്റെ ചാർലി, വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങിയ ചിത്രങ്ങളിൽ കലാസംവിധായകയായി. ചാർളിയുടെ കലാസംവിധാനത്തിന്ന് മികച്ച കലാസംവിധാനത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭ്യമായി.
മുംബൈയിൽ സ്ഥിരതാമസമാക്കിയ ജയശ്രീയുടെ ജീവിത പങ്കാളി മാധവ് കൃഷ്ണയാണ്.
ജയശ്രീയുടെ ഫേസ്ബുക്ക് പ്രൊഫൈൽ ഇവിടെ