ജെനിഫർ ആന്റണി

Jennifer Antony
Date of Birth: 
തിങ്കൾ, 30 March, 1981

1981 മാർച്ച് 30 -ന് ജനിച്ചു.  മോഡലിംഗിലൂടെയാണ് ജെനിഫർ ആന്റണിയുടെ കരിയർ ആരംഭിയ്ക്കുന്നത്. 1992 -ൽ മിസ് ബാംഗ്ലൂർ ആയി തിരഞ്ഞടുക്കപ്പെട്ടതോടെയാണ് മോഡലിംഗ് രംഗത്ത് സജീവമാകുന്നത്. നിരവധി ബ്രാൻഡുകൾക്ക് മോഡലായതിനുശേഷമാണ് ജെനിഫർ സിനിമയിലേയ്ക്ക് പ്രവേശിച്ചത്.

2013 -ൽ 10.30 എ എം ലോക്കൽ കാൾ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ജെനിഫർ ആന്റണി അഭിനയരംഗത്ത് അരങ്ങേറുന്നത്. തുടർന്ന് പത്തേമാരി, ഭാസ്ക്കർ ദി റാസ്ക്കൽ, പുതിയ നിയമം, അങ്കിൾ എന്നിവയുൾപ്പെടെ ഇരുപതോളം മലയാള സിനിമകളിലും പത്തിലധികം കന്നഡ സിനിമകളിലും ചില തമിഴ് ചിത്രങ്ങളിലും ജെനിഫർ അഭിനയിച്ചിട്ടുണ്ട്.