റിച്ചി ജിയോ തോമസ്

Richy Geo Thomas

വണ്ടികളോടുള്ള ഇഷ്ടത്താൽ ഓട്ടോമൊബൈൽ എഞ്ചിനീയറായി. പിന്നീട് അതല്ല തന്റെ മേഖല എന്നു തിരിച്ചറിഞ്ഞ് ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിംഗിൽ കോഴ്സ് ചെയ്തു. സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്യുവാൻ ആരുടെയെങ്കിലും സഹായിയാകാനുള്ള ശ്രമത്തിനിടയിൽ അമ്മാവനും നിർമ്മാതാവുമായ അലക്സാണ്ടർ മാത്യു, റിച്ചിയെ ലാൽ ജോസിനു പരിചയപ്പെടുത്തി. നീ-നയിൽ കാർത്തിക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അരങ്ങേറ്റം നടത്തി.