അഗ്നിവേശ്

Agnivesh

1982 ജനുവരി 22ന് ചങ്ങനാശ്ശേരിയിൽ ആണ് ജനനം. 2014 മുതൽ സജീവമായി സിനിമാരംഗത്തുണ്ട്. വിനീത് ശ്രീനിവാസന്റെ തിരയിലൂടെ പ്രൊഡക്ഷൻ കോർഡിനേറ്റർ ആയി വന്നെത്തിയ അഗ്നിവേശ്, പിന്നീട് ജിത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടിയുടെ ഫൈനാൻസ് കൺട്രോളറായി തുടക്കമിടുകയായിരുന്നു. ബാലചന്ദ്രമേനോൻ, ലാൽ ജോസ്, ജോസ് തോമസ് തുടങ്ങിയ സംവിധായകർ മുതൽ എബ്രിഡ് ഷൈനും, മിഥുൻ മാനുവൽ തോമസും, ബേസിലും ചിദബരവും അടക്കമുള്ള പുതിയ തലമുറയിലെ സംവിധായകരോടൊപ്പവുമായി ഇതുവരെ 21 ഓളം പ്രോജക്ടുകളിൽ അഗ്നിവേശ് പ്രവർത്തിച്ചിട്ടുണ്ട്. അതിലൊരു തമിഴ് സിനിമയും ഉൾപ്പെടും. ഇനിയും പുറത്തിറങ്ങാനുള്ള എബ്രിഡ് ഷൈന്റെ മഹാവീര്യരും, ചിദംബരത്തിന്റെ ജാനെമനും അടക്കം അഗ്നിവേശ് ഫിനാൻഷ്യൽ കൺട്രോളറായി പ്രവർത്തിച്ച നാലോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നു. അഗ്നിവേശ് അവിവാഹിതനാണ്