അഭയകുമാർ

Abhayakumar
Date of Birth: 
തിങ്കൾ, 30 April, 1973
അഭയകുമാർ കെ
സംവിധാനം: 1
കഥ: 3
സംഭാഷണം: 4
തിരക്കഥ: 5

1973 ഏപ്രിൽ 30 ന് കെ കെ കാർത്തികേയ മേനോന്റെയും ഇന്ദിരയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ ജനിച്ചു. അന്നനട യു എച്ച് എസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും ഡിഗ്രി വിജയിച്ചതിനുശേഷം, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എം സി എയും, അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എയും കഴിഞ്ഞു. 1995 ൽ ഐ റ്റി പ്രൊഫഷണലായി ജോലിയിൽ പ്രവേശിച്ചു.

2013 ൽ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയുടെ തിരക്കഥാരചനയിൽ സഹകരിച്ചുകൊണ്ടാണ് അഭയ്കുമാർ സിനിമാമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. അതിനുശേഷം രഞ്ജിത്ത് ശങ്കറിന്റെ തന്നെ സു സു സുധി വാത്മീകം എന്ന സിനിമയ്ക്ക് രഞ്ജിത്ത് ശങ്കറിനോടൊപ്പം തിരക്കഥാരചനയിൽ പങ്കാളിയായി. തുടർന്ന് ചതുർമുഖം എന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലും സഹകരിച്ചു.

അഭയ് കുമാറിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്.  

mailto:abhayakumark@gmail.com