ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ്
ഒരു Startup കമ്പനി തുടങ്ങുന്ന വിജയനും ദാസനും സാമ്പത്തിക പ്രയാസത്തിൽ പെട്ടുഴലുന്നു. വിവാഹം കഴിച്ച് സാമ്പത്തിക നില മെച്ചപ്പെടുത്താൻ വിജയൻ തീരുമാനിക്കുന്നു.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ബിബിൻ വിജയ് | |
ബിബിൻ ദാസ് | |
നിധി | |
പോളി | |
ശക്തി ബാല | |
കൃഷ് | |
ബെന്നി | |
വിദ്യാധരൻ | |
തൊമ്മൻ | |
നിധിയുടെ അച്ഛൻ | |
അച്ചാർ വിൽപ്പനക്കാരി ബീന | |
വിജയിന്റെ അമ്മ | |
നിധിയുടെ അമ്മ | |
വിജയിന്റെ അച്ഛൻ |
Main Crew
കഥ സംഗ്രഹം
കൊച്ചിയിലെ IT കമ്പനിയിലെ ജീവനക്കാരനാണ് MCA ബിരുദധാരിയായ വിജയൻ എന്ന ബിബിൻ വിജയൻ. കൊറോണക്കാലത്തിനു ശേഷം കമ്പനി നഷ്ടത്തിലായതിനാൽ കുറെ മാസങ്ങളായി വിജയന് ശമ്പളം കിട്ടുന്നില്ല. ക്ലാസ്മേറ്റായ ബിബിൻ ദാസ് എന്ന ദാസനുമായിച്ചേർന്ന് ഒരു Startup തുടങ്ങിയെങ്കിലും അവരുണ്ടാക്കിയ ആപ്പിന് ഫണ്ടിംഗ് കിട്ടിയിട്ടില്ല. ലോണും, ബെന്നി എന്നയാളുടെ കൈയിൽ നിന്നു ബ്ലേഡ് പലിശയ്ക്കു വാങ്ങിയ കടവും വീട്ടുവാടകക്കുടിശ്ശികയും ഒരു വശത്ത്. അപ്പിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പറ്റാത്തതിൻ്റെ പ്രശ്നങ്ങൾ വേറെ. എല്ലാം ചേർന്ന് വിജയനെ വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലെത്തിക്കുന്നു. സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച് പ്രശ്നങ്ങൾ കുറച്ചെങ്കിലും പരിഹരിക്കാമെന്ന് അയാൾ തീരുമാനിക്കുന്നു.
IT കമ്പനിയിൽ വലിയ ശമ്പളമുള്ള ജീവനക്കാരനാണെന്നൊക്കെ പകിട്ടു കാട്ടി, നിധി എന്നൊരു പെൺകുട്ടിയെ അയാൾ വിവാഹം കഴിക്കുന്നു. അവളുടെ പേരിലുള്ള കൊച്ചിയിലെ അപ്പാർട്ട്മെൻ്റിൽ അവർ താമസമാകുന്നു. നിധിയുടെ സ്വർണം പണയപ്പെടുത്തി സാമ്പത്തിക ക്ലേശങ്ങളിൽ നിന്നു രക്ഷപ്പെടാം എന്നതാണ് വിജയൻ്റെയും ദാസൻ്റെയും പദ്ധതി. പക്ഷേ, നിധി സ്വർണം തരാൻ പാടാണെന്ന് വിജയന് മനസ്സിലാവുന്നു.
ഇതിനിടയിൽ ശമ്പളം ചോദിച്ച് ജീവന.ക്കാർ ബുദ്ധിമുട്ടിക്കുന്നു. ഒരു സ്ഥലം വാങ്ങാൻ കുറവുള്ള തുകയെന്നു പറഞ്ഞ് 10 ലക്ഷം രൂപ നിധിയുടെ കൈയിൽ നിന്ന് സംഘടിപ്പിച്ചെങ്കിലും അതൊന്നും മതിയാകുന്നില്ല. ആപ്പിന് ഫണ്ടിംഗ് പ്രതീക്ഷിച്ചെങ്കിലും അതും കിട്ടുന്നില്ല. ഇതിനിടയിൽ, ബെന്നി Startup ഓഫീസിലെത്തുന്നു.
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
എല്ലാരും ഒന്നിച്ചുകൂടി |
ഗാനരചയിതാവു് അനിൽ ലാൽ | സംഗീതം പ്രകാശ് അലക്സ് | ആലാപനം വിദ്യാധരൻ, സുജാത മോഹൻ |
നം. 2 |
ഗാനം
വാടി വീണ |
ഗാനരചയിതാവു് അനിൽ ലാൽ | സംഗീതം പ്രകാശ് അലക്സ് | ആലാപനം വിനീത് ശ്രീനിവാസൻ |
നം. 3 |
ഗാനം
കടത്തുവഞ്ചി |
ഗാനരചയിതാവു് അനിൽ ലാൽ | സംഗീതം അനിൽ ലാൽ | ആലാപനം അനിൽ ലാൽ |
നം. 4 |
ഗാനം
നേരം വെളുക്കണന്നെ |
ഗാനരചയിതാവു് അനിൽ ലാൽ | സംഗീതം പ്രകാശ് അലക്സ് | ആലാപനം ആന്റണി ദാസൻ, സൈനബ് |
നം. 5 |
ഗാനം
തോൽക്കാൻ മനസ്സില്ല |
ഗാനരചയിതാവു് ജോസ്ലി ലോൺലി ദോഗി | സംഗീതം ജോസ്ലി ലോൺലി ദോഗി | ആലാപനം ജോസ്ലി ലോൺലി ദോഗി |