സ്മിനു സിജോ

Sminu Sijo

സ്കൂൾ ബസ് എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് സ്മിനു സിനിമയിലേക്ക് കടന്ന് വരുന്നത്. പിന്നീട് ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിൽ ആസിഫ് അലി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരി ആയി വന്ന കഥാപാത്രം പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു.
മുൻ സംസ്ഥാന ഹാൻഡ്‌ബാൾ ടീമിൽ അംഗമായിരുന്ന സ്മിനു, കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനിയാണ്. ഭർത്താവ്: സിജോ. മക്കൾ: സാന്ദ്ര, സെബിൻ.
സാന്ദ്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കെട്ടിയോളാണെന്റെ മാലാഖ എന്ന സിനിമയിൽ സ്മിനുവിന്റെ മകളായി വേഷമിട്ടത് സാന്ദ്ര ആയിരുന്നു.
ദി പ്രീസ്റ്റ്, നായാട്ട്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ സജീവമാവുകയാണ് സ്മിനു.
ഫേസ്ബുക്ക്