ഞാൻ പ്രകാശൻ
കുറുക്കു വഴികളിലൂടെ പണം സമ്പാദിക്കാൻ ശ്രമിച്ചിരുന്ന പ്രകാശന് അപ്രതീക്ഷിതമായുണ്ടായ തിരിച്ചടികൾ മൂലം തനിക്കിഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടി വരികയും അതയാളുടെ ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്യുന്നു.
സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് “ഞാൻ പ്രകാശൻ”. ശ്രീനിവാസന്റേതാണ് തിരക്കഥ. നിഖില വിമലാണ് നായിക
Actors & Characters
Actors | Character |
---|
Actors | Character |
---|---|
പ്രകാശൻ | |
ഗോപാൽജി | |
സലോമി | |
ശ്രുതി | |
പ്രകാശന്റെ കൂട്ടുകാരൻ ബാഹുലേയൻ | |
സലോമിയുടെ അപ്പച്ചൻ | |
ജോലിക്കാരി പൗളിച്ചേച്ചി | |
പ്രകാശന്റെ ചേടത്തി | |
പ്രകാശന്റെ അമ്മ | |
പ്രകാശന്റെ ചേച്ചി | |
പെണ്ണുകാണൽ പെൺകുട്ടി | |
പ്രകാശന്റെ ചേട്ടൻ | |
ടീന മോൾ | |
റേച്ചൽ - ടീനമോളുടെ അമ്മ | |
പ്രകാശന്റെ അളിയൻ | |
സലോമിയുടെ അമ്മച്ചി | |
സെലീന | |
ഗോപാൽജിയുടെ ഭാര്യ | |
ഗോപാൽജിയുടെ മകൻ | |
ഗോപാൽജിയുടെ മകൾ | |
ബാഹുലേയന്റെ അമ്മാവൻ | |
പ്രകാശന്റെ സുഹൃത്ത് 1 | |
പ്രകാശന്റെ സുഹൃത്ത് 2 | |
ഗോപാൽജിയുടെ അളിയൻ | |
സബ് ഇൻസ്പെക്ടർ | |
ഗോപാൽജിയുടെ അയൽക്കാരൻ | |
പാർട്ടി നേതാവ് | |
ബംഗാളി ഹോട്ടൽ ഉടമ | |
സേതു | |
Main Crew
കഥ സംഗ്രഹം
- പതിനാറു വർഷങ്ങൾക്കു ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത “ഞാൻ പ്രകാശൻ “എന്ന ചിത്രത്തിനുണ്ട്
അധ്വാനിക്കാതെ എങ്ങനെ പണമുണ്ടാക്കാമെന്നും സുഖലോലുപനായി ജീവിക്കാമെന്നും ആലോചിച്ചു നടന്നിരുന്ന യുവാവാണ് പ്രകാശൻ.നഴ്സിംഗ് പഠിച്ചുവെങ്കിലും അത് പെണ്ണുങ്ങളുടെ പണിയാണെന്നും നാട്ടിൽ നഴ്സ് ആയി ജോലി ചെയ്യുന്നതിൽ കാര്യമില്ലെന്നും വിശ്വസിച്ച പ്രകാശൻ പണമുണ്ടാക്കാനായുള്ള കുറുക്കു വഴികൾ തേടിക്കൊണ്ടേയിരുന്നു.
പണക്കാരിയല്ലാത്തത് കൊണ്ട് താൻ പണ്ടുപേക്ഷിച്ച കാമുകി സലോമിക്ക് ജർമ്മനിയിൽ ഉയർന്ന ശമ്പളത്തിൽ നഴ്സിംഗ് ജോലി തരപ്പെട്ടു എന്നറിഞ്ഞപ്പോൾ അവളെ വിവാഹം ചെയ്ത് ജർമ്മനിക്ക് പോകാൻ പ്രകാശൻ പദ്ധതിയിടുന്നു. ജർമനിയിൽ എത്തിയ ശേഷം അവളെ ഉപേക്ഷിക്കാമെന്ന ഉദ്ദേശത്തോടെ പ്രണയം നടിച്ചു സലോമിയുടെ കൂടെ കൂടുകയും അവളുടെ വിസയ്ക്കുള്ള പണം തരപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. എന്നാൽ സലോമി നാടകീയമായി ജർമ്മനിയിലേക്ക് കടന്ന് ഒരു ജര്മൻകാരനെ വിവാഹം ചെയ്യുന്നു.
പറ്റിക്കപ്പെട്ടുവെന്നറിഞ്ഞ പ്രകാശൻ ബാധ്യതകൾ തീർക്കാനായി ഒരു ഹോം നഴ്സ് ആയി ജോലി ചെയ്യാൻ നിർബന്ധിതനാവുന്നു. ടീന എന്ന അർബുദ ബാധിതയായ, വികൃതിയായ സ്കൂൾ കുട്ടിയെ പരിചരിക്കുക ഒട്ടും എളുപ്പമല്ലായിരുന്നില്ല പ്രകാശന്. പരീക്ഷണങ്ങളുടെ ആദ്യ നാളുകൾക്ക് ശേഷം കുട്ടിയുമായി അടുത്തിടപഴകാൻ തുടങ്ങിയ പ്രകാശൻ അവളെ സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഒരു ദിവസം അവൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതിനിടയിൽ കുട്ടി അപ്രതീക്ഷിതമായി മരണപ്പെട്ടത് പ്രകാശനിൽ വലിയ ആഘാതമുണ്ടാക്കി.
Audio & Recording
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ഓമൽ താമര |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം യദു എസ് മാരാർ, ഷാൻ റഹ്മാൻ |
നം. 2 |
ഗാനം
ആത്മാവിൻ |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം ഗൗരി ലക്ഷ്മി, ഷാൻ റഹ്മാൻ |
നം. 3 |
ഗാനം
ബടി ബടി ബാർ |
ഗാനരചയിതാവു് ബി കെ ഹരിനാരായണൻ | സംഗീതം ഷാൻ റഹ്മാൻ | ആലാപനം യദു എസ് മാരാർ, ഷാൻ റഹ്മാൻ |