നിഖില വിമല്‍
1994 മാർച്ച് 9 ന് കലാമണ്ഡലത്തിൽ നൃത്താദ്ധ്യാപികയായൈരുന്ന വിമലാദേവിയുടെയും സ്റ്റാറ്റിക്കൽ ഡിപ്പാർട്റ്റ്മെന്റിൽ ഉദ്യോഗസ്ഥനായിരുന്ന എം ആർ പവിത്രന്റെയും മകളായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ജനിച്ചു. നല്ലൊരു നർത്തകിയായ നിഖില വിമൽ ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം എന്നിവ അഭ്യസിച്ചിട്ടുണ്ട്. സ്ക്കൂൾ യുവജനോത്സവങ്ങളിൽ പങ്കെടുത്ത് നിഖില സമ്മാനങ്ങൾ നേടിയിരുന്നു.
തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബോട്ടണിയിൽ നിഖില ബിരുദം നേടിയിട്ടുണ്ട്. സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. ശാലോം ടി വി യിലെ "അൽഫോൻസാമ" എന്ന സീരിയലിലും നിഖില വിമൽ അഭിനയിച്ചിട്ടുണ്ട്. 2015 -ൽ ലൗ 24×7 എന്ന സിനിമയിലൂടെയാണ് നിഖില നായികയാകുന്നത്. 2016 -ൽ നിഖില തമിഴിൽ വെട്രിവേൽ, കിടാരി എന്നീ ചിത്രത്തിൽ അഭിനയിച്ചു. 2017 -ൽ ഗായത്രി എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചിരുന്നു. 2018 -ൽ അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങളിൽ നായികയായി. ആ വർഷം തന്നെ പഞ്ചുമുട്ടായ് എന്ന തമിഴ് ചിത്രത്തിലും നിഖില നായികയായി അഭിനയിച്ചു. അഞ്ചാം പാതിരാ, ദി പ്രീസ്റ്റ് എന്നിവയുൾപ്പെടെ പത്തിലധികം മലയാള സിനിമകളിലും ആറ് തമിഴ് സിനിമകളിലും ഒരു തെലുങ്കു സിനിമയിലും നിഖില വിമൽ അഭിനയിച്ചിട്ടുണ്ട്.