ജയശങ്കർ കരിമുട്ടം

Jayashankar Karimuttam

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശി.  ചെറുപ്പകാലം മുതൽ നാടകങ്ങളിൽ സജീവം. ചങ്ങനാശ്ശേരി കൽപന തീയേറ്റേഴ്സിന്റെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ആ സമയം മുതൽ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാർദ്ദനനുമായുള്ള സൌഹൃദമാണ് ജയശങ്കറിനെ സിനിമയിൽ എത്തിച്ചത്. 1994 ൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ നിസാറിന്റെ സുദിനം എന്ന ചിത്രത്തിലാണ് ജയശങ്കർ ആദ്യം അഭിനയിച്ചത്. ആ ചിത്രത്തിന്റെ അസോസിയേറ്റായിരുന്ന കെ കെ ഹരിദാസിന്റെ വധു ഡോക്ടറാണ് എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. കുടുംബപരമായ കാരണങ്ങളാൽ 1997 ൽ സിനിമാ രംഗത്ത് നിന്നും ഒരു ഇടവേളയെടുത്തു. മടങ്ങി വരവിൽ എല്ലാവരും ആമേനിലെ വിഷക്കോൽ പാപ്പിയെ ശ്രദ്ധിച്ചതോടെ കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. പ്രേമം, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമായി.