സബിത ആനന്ദ്

Sabitha Anand

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1950 - 60 കാലത്ത് മലയാള ചലച്ചിത്രനടനായിരുന്ന ജെ എ ആർ ആനന്ദിന്റെ മകളാണ് സബിത ആനന്ദ്. 1975-ൽ പി ഭാസ്ക്കരൻ സംവിധാനം ചെയ്ത മറ്റൊരു സീത എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറി.  മണിരത്നം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഉണരൂ എന്ന സിനിമയിലൂടെ നായികയായി. ഉപ്പ്, വിധേയൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചു. എഴുപതിലധികം മലയാള ചിത്രങ്ങളിൽ സബിത ആനന്ദ് അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1982-ൽ ഗോപുരങ്ങൾ സൈവതില്ലൈ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് എഴുപതോളം തമിഴ് സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ പരമ്പരകളിലും സബിത ആനന്ദ് വേഷമിട്ടു.