രജനീഗന്ധി
ശാന്തസുന്ദരമായ ജീവിതത്തിൽ ദുരഭിമാനത്തിന്റെയും, തെറ്റിദ്ധാരണയുടെയും കൊടുംകാറ്റ് വീശിയപ്പോൾ ചിതറിപ്പോവുന്ന കുടുംബം. ചിത്രപ്പോയ കുടുംബത്തിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും കൊടുങ്കാറ്റ് വീശുന്നു? ഈ കൊടുങ്കാറ്റ് പിരിഞ്ഞു പോയ കുടുംബത്തിനെ ഒന്നുചേർക്കുമോ? ഉത്തരം "രജനീഗന്ധി" നൽകുന്നു.
Actors & Characters
Actors | Character |
---|---|
ഡോക്ടർ ഗോപിനാഥ് | |
കൃഷ്ണ കുമാർ | |
മുരളി | |
കൃഷ്ണപിള്ള | |
മേനോൻ | |
ഡി കോസ്റ്റ | |
ശിവരാമൻ നായർ | |
സുമതിയുടെ അച്ഛൻ | |
സുമതി | |
ഉഷ | |
ഡി കോസ്റ്റയുടെ മകൾ | |
ഭാരതി | |
മല്ലിക | |
ഷീല | |
തിയേറ്ററിലെ പൂവാലൻ | |
മല്ലികയുടെ അച്ഛൻ നാണു പിള്ള | |
മല്ലികയുടെ അമ്മ | |
ലളിത | |
സുമതിയുടെ വല്യമ്മാവൻ | |
Main Crew
കഥ സംഗ്രഹം
ഈ കഥ 1977-ൽ ആദ്യം ചിത്രമായത് തെലുങ്കിലാണ് - "ആലു മകലു" എന്ന പേരിൽ. ആ ചിത്രം 1979-ൽ തമിഴിൽ "നല്ലതൊരു കുടുംബം" എന്ന പേരിൽ റീമേക് ചെയ്യപ്പെട്ടു. പിന്നീട് 1980-ൽ മലയാളത്തിൽ "രജനീഗന്ധി" എന്ന പേരിലും, ഹിന്ദിയിൽ "ജൂദായി" (ജിതേന്ദ്ര, രേഖ) എന്ന പേരിലും റീമേക് ചെയ്യപ്പെട്ടു. ഈ ചിത്രത്തിന്റെ കഥ "ബാലമുരുകൻ"ന്റേതാണ്. മറ്റു ഭാഷാ ചിത്രങ്ങളിൽ അദ്ദേഹത്തിന് ക്രെഡിറ്റ് കൊടുത്തിട്ടുണ്ടെങ്കിലും, മലയാളത്തിൽ അദ്ദേഹത്തിന്റെ പേര് ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല.
റിട്ടയേർഡ് സ്കൂൾ അധ്യാപകനായ കുമാരൻ മാസ്റ്ററുടെ (പി.ആർ.മേനോൻ) ഏക മകളാണ് സുമതി (ലക്ഷ്മി). കോടീശ്വരനായ കൃഷ്ണമേനോന്റെ (അടൂർഭാസി) കൊച്ചുമകനാണ് ഡോക്ടർ ഗോപിനാഥ് (മധു). ഗോപി കൈക്കുഞ്ഞായിരിക്കേ ഗോപിയുടെ അച്ഛനും, അമ്മയും ഒരു അപകടത്തിൽപ്പെട്ട് മരണമടഞ്ഞപ്പോൾ അവനെ സ്വന്തം കുഞ്ഞുപോലെ കരുതി വളർത്തിയവരാണ് സുമതിയുടെ അമ്മ. അവർക്ക് കൃഷ്ണമേനോന്റെ വീട്ടിൽ എല്ലാ സ്വാതന്ത്യവും ഉണ്ടായിരുന്നു. സുമതിയുടെ അമ്മ മരിച്ച ശേഷം ആ സ്ഥാനം മേനോൻ സുമതിയെ ഏല്പിച്ചിരിക്കുകയാണ്. ദൈനനംദിന വീട്ടു ചിലവുകൾക്കുള്ള പണം ഒതുക്കി വെക്കുന്നത് മുതൽ മേനോന്റെ വീട്ടിലെ സർവ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് സുമതിയാണ്. ഗോപിക്ക് ധാരണം പെൺ സുഹൃത്തുക്കളുണ്ട്. അവരുമായി അവിഹിത ബന്ധമൊന്നുമില്ലെങ്കിലും, എപ്പോഴും അവരുമായി ധൂർത്തടിച്ചു നടക്കുന്ന പതിവുണ്ട്. സുമതിയും ഗോപിയും എപ്പോഴും അതിനെച്ചൊല്ലി വഴക്കിടാറുണ്ട്. മുത്തശ്ശനും ഗോപിയുടെ ഈ പോക്ക് അത്ര നല്ലതല്ല, ഭാവി ജീവിതത്തെ അത് പ്രതികൂലമായി ബാധിച്ചേക്കും എന്ന് ഉപദേശിക്കുന്നു. അതേസമയം, കുമാരൻ മാസ്റ്റർ സുമതിയെയും ഉപദേശിക്കുന്നു - നമുക്ക് നമ്മുടേതായ ചില പരിധികളൊക്കെയുണ്ട്, ആ പരിധി കടന്ന് അവരുടെ എല്ലാ കാര്യങ്ങളിലും നമ്മൾ ഇടപെടുന്നത് അത്ര ശരിയല്ല എന്ന്.
തന്റെ സ്വകാര്യ കാര്യങ്ങളിൽ സുമതി അതിരുകടന്നു ഇടപെടുന്നത് ഇഷ്ടപ്പെടാത്ത ഗോപി ഒരു ദിവസം അവളുമായി വഴക്കിടുന്നു. അതിൽ മനം നൊന്ത സുമതി ഇനി മുതൽ ഈ വീട്ടിലെ കാര്യങ്ങൾ ഞാൻ നോക്കില്ല എന്നു പറഞ്ഞ് പണപ്പെട്ടിയുടെ താക്കോൽ അവിടെ ഉപേക്ഷിച്ച് വെളിയേറുന്നു. സുമതിയില്ലാതെ ആ വീട്ടിലെ ഒരു അണു പോലും അനങ്ങില്ല എന്നറിയാവുന്ന മേനോൻ അവളെ വിളിച്ചുകൊണ്ടു വരുന്നു. ഗോപിക്കും തന്റെ തെറ്റ് മനസ്സിലാവുകയും, അവളോട് മാപ്പു ചോദിക്കുകയും ചെയ്യുന്നു.
ഗോപിക്ക് എഫ്.ആർ.സി.എസ്.ന് ഇംഗ്ലണ്ടിൽ പ്രവേശനം ലഭിക്കുന്നു. സുമതിയോട് യാത്ര ചോദിക്കുമ്പോൾ, താൻ അവളെ സ്നേഹിക്കുന്ന വിവരം ഗോപി അറിയിക്കുന്നു. ഗോപി പോയ ചില ദിവസങ്ങൾക്കുള്ളിൽ തന്നെ മേനോൻ രോഗബാധിതനാവുന്നു. താൻ ഇനി അധികകാലം ജീവിച്ചിരിക്കില്ല എന്ന് തിരിച്ചറിയുന്ന മേനോൻ മരിക്കുന്നതിന് മുൻപ് തന്റെ സ്വത്തുക്കൾ മുഴുവൻ സുമതിയുടെ പേരിൽ വിൽപ്പത്രം എഴുതി വെക്കുന്നു. ഗോപി സുമതിയെ വിവാഹം കഴിച്ച് ഒരു വർഷത്തിന് ശേഷമേ സ്വത്തിന്റെ അവകാശം ഗോപിക്ക് ലഭിക്കുള്ളു എന്നും മേനോൻ എഴുതി വെക്കുന്നു.
ഗോപി പഠനം പൂർത്തിയാക്കിയ ശേഷം മടങ്ങി വരുമ്പോഴാണ് ഈ വിവരങ്ങൾ അറിയുന്നത്. മുത്തശ്ശനെ കൈക്കുള്ളിലാക്കി സുമതിയാവണം സ്വത്ത് മുഴുവൻ എഴുതി വാങ്ങിച്ചതെന്ന് ഗോപി സുമതിയെ തെറ്റിദ്ധരിക്കുക മാത്രമല്ല, അവളെ വിവാഹം കഴിക്കില്ലെന്നും പറയുന്നു. അഭിമാനിയായ സുമതി, തനിക്കിതിൽ യാതൊരു പങ്കുമില്ലെന്നും, താൻ തികച്ചും നിരപരാധിയാണെന്നുള്ള വസ്തുത ഗോപിയെ ധരിപ്പിക്കുക മാത്രമല്ല, സ്വത്ത് മുഴുവൻ ഗോപിയുടെ പേരിൽ എഴുതി വെച്ച്, അച്ഛനോടൊപ്പം നാട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞ് അവിടം വിട്ടിറങ്ങുന്നു. വീണ്ടും തന്റെ തെറ്റ് മനസ്സിലാക്കിയ ഗോപി സുമതിയോട് മാപ്പു ചോദിക്കുക മാത്രമല്ല, അവളില്ലാതെ തനിക്ക് ജീവിക്കാനാവില്ല എന്നും പറയുമ്പോൾ സുമതിയും മനസ്സ് മാറുന്നു. ഗോപി സുമതിയെ വിവാഹം കഴിക്കുകയും ചെയ്യുന്നു.
അധികം വൈകാതെ തന്നെ ഗോപി, സുമതി ദമ്പതികൾക്ക് ഒരു മകൻ ജനിക്കുന്നു - കൃഷ്ണകുമാർ. രാത്രിയെന്നോ, പകലെന്നോ നോക്കാതെയുള്ള ഉത്തരവാദിത്വമുള്ള ജോലിക്കിടയിൽ ഗോപിക്ക് തന്റെ കുടുംബത്തെ നോക്കാനുള്ള സമയം കിട്ടാതെ പോകുന്നു. ഇതേച്ചൊല്ലി സുമതി പലപ്പോഴും ഗോപിയുമായി വഴക്കിടുന്നു. സുമതിയുടെ തെറ്റിധാരണ കാരണം ഗോപി ചികിത്സിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞ് മരിക്കാനിടയാകുന്നു. അതിൽ കുപിതനായ ഗോപി സുമതിയോട് വീട് വിട്ടിറങ്ങാൻ പറയുന്നു. സുമതി മകനെയും കൂട്ടി ഇറങ്ങാൻ തുനിയുമ്പോൾ, മകനെ വിട്ടു തരാൻ പറ്റില്ലെന്ന് പറഞ്ഞ് സുമതിയെ മാത്രം ഇറക്കി വിടുന്നു. മകനെ തരാൻ കഴിയില്ലെങ്കിലും, തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ പിരിക്കാൻ താങ്കൾക്ക് കഴിയില്ലെന്ന് പറഞ്ഞ് സുമതി പിരിഞ്ഞു പോകുന്നു. സുമതി ചെല്ലുന്നത് തന്റെ വല്യമ്മാവന്റെ ( ജെ എ ആർ ആനന്ദ്) വീട്ടിലേക്കാണ്. കൃഷ്ണകുമാറിനെ വളർത്തുന്നത് ഗോപിയുടെ വീട്ടിലെ പണിക്കാരനായ ശിവരാമൻ നായരാണ് (പറവൂർ ഭരതൻ).
വർഷങ്ങൾ ഉരുണ്ടോടുന്നു. കൃഷ്ണകുമാർ (രവികുമാർ) ഇപ്പോൾ കോളേജ് കുമാരനാണ്. കൃഷ്ണകുമാറിന്റെ കാമുകിയാണ് മല്ലിക (ഷർമ്മിള). സുമതിയുടെ കൂടെ വളരുന്ന മുരളി (ജോസ്) എഞ്ചിനീയറിംഗ് ഒന്നാം റാങ്കോടു കൂടി പാസാവുകയും, അതേത്തുടർന്ന് മുരളിക്ക് ഒരു തിരുവനന്തപുരത്തുള്ള വാസുമേനോന്റെ (പ്രതാപചന്ദ്രൻ) ഫാക്ടറിയിൽ ജോലി ലഭിക്കുകയും ചെയ്യുന്നു. ആയതിനാൽ മുരളി സുമതിയെയും കൂട്ടി തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നു. കൃഷ്ണകുമാറാവട്ടെ തോൽക്കുകയും ചെയ്യുന്നു. ഗോപിയും വാസുമേനോനും സുഹൃത്തുക്കളായത് കൊണ്ട്, ഗോപിയുടെ ശുപാർശയിൽ കൃഷ്ണകുമാറും അതേ ഫാക്ടറിയിൽ ജോലിക്ക് ചേരുന്നു. കൃഷ്ണകുമാറും, മുരളിയും സഹോദരന്മാരാണെന്നറിയാതെ ആത്മ സുഹൃത്തുക്കളായി മാറി.
ഗോപി വാസുമേനോന്റെ മകൾ ഉഷയും (ചെമ്പരത്തി ശോഭന) കൃഷ്ണകുമാറുമായുള്ള വിവാഹം വാസുമേനോനുമായി സംസാരിച്ചു നിശ്ചയിക്കുന്നു. എന്നാൽ കൃഷ്ണകുമാർ അതിന് സമ്മതിക്കുന്നില്ല. കൃഷ്ണകുമാർ ഗോപിയെ അറിയിക്കാതെ മല്ലികയെ റെജിസ്റ്റർ വിവാഹം കഴിക്കുന്നു. കൃഷ്ണകുമാറുമായുള്ള ഉഷയുടെ വിവാഹം മുടങ്ങിയ കോപത്തിൽ വാസുമേനോൻ ഉഷയെ മുരളിക്ക് വിവാഹം ചെയ്തു കൊടുക്കുന്നു. തന്നെ ധിക്കരിച്ച് മകൻ വേറൊരുത്തിയെ വിവാഹം കഴിച്ചതിലുള്ള ദേഷ്യം കെട്ടടങ്ങിയതും ഗോപി മകനെയും, മരുമകളെയും സ്വീകരിക്കുന്നു. ഉഷയാവട്ടെ സുമതിയുമായി പൊരുത്തപ്പെട്ട് പോവാൻ കഴിയാതെ അവളുമായി വഴക്കിടാൻ തുടങ്ങുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മാദകത്തിടമ്പേ മദിരാക്ഷി |
യൂസഫലി കേച്ചേരി | ജി ദേവരാജൻ | കെ ജെ യേശുദാസ്, ലത രാജു |
2 |
സ്നേഹത്തിൻ സന്ദേശഗീതമായ് |
യൂസഫലി കേച്ചേരി | ജി ദേവരാജൻ | പി ജയചന്ദ്രൻ, പി മാധുരി |
3 |
ഇതാണു ജീവിത വിദ്യാലയം |
യൂസഫലി കേച്ചേരി | ജി ദേവരാജൻ | കെ ജെ യേശുദാസ് |
4 |
ഹലോ ദിസ് ഈസ് ജോണി |
യൂസഫലി കേച്ചേരി | ജി ദേവരാജൻ | ഡോ കല്യാണസുന്ദരം , ശാരദ |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery) | |
കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, പോസ്റ്റർ ഇമേജ് (Gallery) |