മാദകത്തിടമ്പേ മദിരാക്ഷി

മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍ ചുംബനം യാചിക്കയാണോ - ചുടു ചുംബനം യാചിക്കയാണോ അയ്യേ അല്ല പച്ചക്കള്ളം (മാദകത്തിടമ്പേ..) മനസ്സിലെ തേന്‍തുള്ളി മധുപന്‍ നുകരാതെ മലരിനു സാഫല്യമുണ്ടോ തിരയുടെ പൂത്താലി വിരിമാറിലണിയാതെ തീരത്തിന്നാന്ദമുണ്ടോ ഉണ്ടോ ആവോ എനിക്കറിഞ്ഞൂടാ (മാദകത്തിടമ്പേ..) പൂമുല്ലക്കൊടികളുടെ പൂണാരമേല്‍ക്കാതെ തേന്മാ വിനുന്മേഷമുണ്ടോ വിരലിന്റെ ലാളനം കമ്പിയിലേല്‍ക്കാതെ വീണയില്‍ സംഗീതമുണ്ടോ ഉണ്ടായിരിയ്ക്കാം ഇല്ലായിരിയ്ക്കാം എന്നെ വിടൂ (മാദകത്തിടമ്പേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maadaka thidambe