സ്നേഹത്തിൻ സന്ദേശഗീതമായ്

സ്നേഹത്തിൻ സന്ദേശഗീതമായ്
മോഹാന്ധകാരത്തിൻ ദീപമായ്
രാജാധിരാജൻ ശ്രീ യേശുനാഥൻ
കന്യാസുതനായ് വന്നൂ
ഹാപ്പി ക്രിസ്മസ് ഹാപ്പി ക്രിസ്മസ്
(സ്നേഹത്തിൻ..)

സ്വർഗ്ഗാധിപനാം കർത്താവേ
സ്വസ്തി നിനക്കു സ്വസ്തി
പാരിൽ പറുദീസ തീർത്തവനേ
പാപികൾക്കഭയം തന്നവനേ
സൈലന്റ് നൈറ്റ് ഹോളി നൈറ്റ്
(സ്നേഹത്തിൻ..)

വിണ്ണിലൊരു പൊൻ താരമുയർന്നൂ
മണ്ണിൽ ഭാഗ്യം പൂത്തു
ബെത്‌ലഹേമിലെ പുൽത്തൊഴുത്തിൽ
ദൈവപുത്രൻ മിഴി തുറന്നൂ
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയ ഹല്ലേലൂയ
(സ്നേഹത്തിൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehathin sandesa geethamaai