ഇതാണു ജീവിത വിദ്യാലയം

ഇതാണു ജീവിത വിദ്യാലയം
ഇവിടെ അനുഭവം അദ്ധ്യാപകന്‍
വേദനയറിഞ്ഞാല്‍ വേദാന്തമറിഞ്ഞു
സ്നേഹത്തെയറിഞ്ഞാല്‍
ദൈവത്തെയറിഞ്ഞു
ഇതാണു ജീവിത വിദ്യാലയം

ദാമ്പത്യമാകും ശ്രീകോവിലില്‍ നീ
പൂജിച്ച ദേവനിന്നെവിടെ
ഹൃദയം നിറയുന്ന കൂരിരുളില്‍
നിനക്കായ് ജ്വലിച്ചവനെവിടെ
എവിടെ എവിടെ എവിടെ എവിടെ
(ഇതാണു...)

പങ്കായമില്ലാത്ത തോണിയിലോ നിന്‍ പങ്കാളിയില്ലാത്ത യാത്ര
അഭയം നിനക്കിനിയാരിവിടെ ആ ജന്മസഖിയിന്നെവിടെ
എവിടെ എവിടെ എവിടെ എവിടെ
(ഇതാണു..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithaanu jeevitha vidyalayam