ജൂഡോ രത്തിനം

Judo Rathinam

1930 -ൽ ചെന്നൈ വെല്ലൂരിൽ ജനിച്ച ജൂഡോ രത്നം ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സ്റ്റണ്ട് മാസ്റ്റർമാരിൽ ഒരാളായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ആയിരത്തി അഞ്ഞൂറിലധികം സിനിമകളിൽ സംഘട്ടന സംവിധായകനായിട്ടുള്ള ജൂഡോ രത്തിനം 
ഏറ്റവും കൂടുതൽ സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചതിന്  2013 -ൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ വ്യക്തിയാണ്.

1966 -ൽ പുറത്തിറങ്ങിയ വല്ലവൻ ഒരുവൻ എന്ന ചിത്രത്തിലൂടെ സംഘട്ടന പരിശീലകനായി സിനിമയിലെത്തിയ ജൂഡോ രത്തിനം എം.ജി.ആർ., ജയലളിത, എൻ.ടി.ആർ., ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത്, അർജുൻ, വിജയ്, അജിത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. പായും പുലി, പഠിക്കാത്തവൻ, രാജ ചിന്നരാജ, മുരട്ടുകാളൈ, പാണ്ഡ്യൻ തുടങ്ങി രജനീകാന്തിന്റെ നാല്പതിലധികം സിനിമകളിൽ സംഘട്ടന സംവിധായകനായിരുന്നു. 1967 -ൽ കോട്ടയം കൊലക്കേസ് എന്ന സിനിമയിൽ സംഘട്ടന സംവിധാനം നിർവഹിച്ചുകൊണ്ടാണ് ജൂഡോ രത്തിനം മലയാള സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് സിന്ദൂരസന്ധ്യയ്ക്ക് മൗനംരക്തംമൈനാകംചാമ്പ്യൻ തോമസ് തുടങ്ങി നാല്പതിലേറെ മലയാള ചിത്രങ്ങൾക്കുവേണ്ടി സംഘട്ടനസംവിധാനം നിർവഹിച്ചു. ചില തമിഴ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.

തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ജൂഡോ രത്തിനം 2023 ജനുവരിയിൽ അന്തരിച്ചു.