രവീണ രവി
ഡബ്ബിങ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റേയും ഡബ്ബിങ് ആർട്ടിസ്റ്റായ ശ്രീജ രവിയുടേയും മകളായി ചെന്നൈയിൽ ജനിച്ചു. ആറാമത്തെ വയസ്സിൽ വാനപ്രസ്ഥം എന്ന സിനിമയിൽ ഒരു ബാലതാരത്തിന് ഡബ്ബ് ചെയ്തുകൊണ്ടാണ് രവീണ സിനിമാരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ എഫ് ഐ ആർ എന്ന ചിത്രത്തിലും ശബ്ദം പകർന്നു. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം 2013 -ൽ ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ ഡബ്ബിംഗ് രംഗത്ത് സജീവമായി. ഭാസ്ക്കർ ദി റാസ്ക്കൽ, ലൗ ആക്ഷൻ ഡ്രാമ എന്നീ സിനിമകളിൽ നയൻതാരയ്ക്ക് ശബ്ദം പകർന്നതുൾപ്പെടെ മുപ്പതിലധികം മലയാള ചിത്രങ്ങളിൽ രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്.
1999 -ൽ ഊട്ടി എന്ന ചിത്രത്തിൽ ഒരു ബാലതാരത്തിന് ഡബ്ബ് ചെയ്തുകൊണ്ടാണ് രവീണ തമിഴിൽ തുടക്കംകുറിയ്ക്കുന്നത്. പിന്നീട് 2012 -ൽ സട്ടൈ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ ഡബ്ബിംഗ് രംഗത്ത് സജീവമായത്. തൊട്ടാ ചിണൂങ്ങി, വേലയില്ലാ പട്ടധാരി, ഉത്തമവില്ലൻ, തെരി എന്നിങ്ങനെ അറുപതിലധികം തമിഴ് സിനിമകളിലും രവീണ ശബ്ദം പകർന്നിട്ടുണ്ട്. Oru Kidayin Karunai Manu എന്ന തമിഴ് സിനിമയിലൂടെയാണ് രവീണ അഭിനയ രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് Rocky, Love Today, Maamannan എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ രവീണ അഭിനയിച്ചു. നിത്യഹരിത നായകൻ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.