ഐശ്വര്യ രാജേഷ്

Aiswarya rajesh

1990 ജനുവരി 10 ന് ചെന്നൈയിലെ ഒരു തെലുങ്കു കുടംബത്തിൽ രാജേഷിന്റെയും ചിന്താമണിയുടെയും മകളായി ജനിച്ചു. തെലുങ്കു നടനായിരുന്ന രാജേഷ് ഐശ്വര്യയുടെ എട്ടാംവയസ്സിൽ അന്തരിച്ചു  1996 ൽ Rambantu എന്ന തെലുങ്കു സിനിമയിൽ ബാലനടിയായിട്ടായിരുന്നു ഐശ്വര്യയുടെ തുടക്കം. ചെന്നൈയിലെ Ethiraj College for Women ൽ നിന്നും ബികോം ബിരുദം നേടിയതിനുശേഷമാണ് ഐശ്വര്യ രാജേഷ് പിന്നീട് സിനിമയിലേയ്ക് വരുന്നത്. 

തമിഴ് ടെലിവിഷൻ ചാനലിൽ അവതാരകയായി ഐശ്വര്യ പ്രവർത്തിച്ചിരുന്നു.  2010 -ൽ Avargalum Ivargalum എന്ന സിനിമയിൽ നായികയായിക്കൊണ്ട് തന്റെ അഭിനയ ജീവിതത്തിന് തുടക്കംകുറിച്ചു. കന, ക പെ രണ സിംഗം, തിട്ടം ഇരണ്ട് എന്നിവയുൾപ്പെടെ നാൽപ്പതിലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച ഐശ്വര്യ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. അതിനുശേഷം സഖാവ് എന്ന സിനിമയിലും അഭിനയിച്ചു.