പാർവ്വതി നമ്പ്യാർ

Parvathi Nambiar
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര നടി. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. നർത്തകിയായ പാർവതി നമ്പ്യാർ മികച്ച ബാറ്റ്മിൻഡൺ കളിക്കാരികൂടിയാണ്. അണ്ടർ 19 കേരള ബാറ്റ്മിൻടൺ ടീമിൽ  സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടാണ്  പാർവതി തന്റെ കരിയറിന് തുടക്കമിടുന്നത്. 2013 ൽ ലാൽജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയാണ്  സിനിമാഭിനയം തുടങ്ങുന്നത്. തുടർന്ന് രഞ്ജിത്ത് സംവിധാനം ചെയ്ത ലീല ഉൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.

2020 ജനുവരിയിൽ പാർവതി വിവാഹിതയായി. വിനീത് മേനോനാണ് ഭർത്താവ്.