മോക്ഷ

Mokksha

പാർത്ഥപ്രതീം സെൻഗുപ്തയുടേയും വീണ സെൻഗുപ്തയുടേയും മകളായി ബംഗാളിലാണ് പ്രീത സെൻഗുപ്ത എന്ന മോക്ഷ ജനിച്ചത്. ക്ലാസിക്കൽ ഡാൻസറായ മോക്ഷ ഭരതനാട്യം, കഥക്, ഒഡീസി എന്നീ നൃത്ത രുപങ്ങൾ കുട്ടിക്കാലം മുതൽക്കേ അഭ്യസിച്ചു വരുന്നുണ്ട്. 2018 -ൽ ബാഗ് ബന്ദി ഖേല എന്ന ബംഗാളി ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ഫിൽറ്റർ കോഫി ലിക്വർ ചാ, കർമ്മ  എന്നീ ബംഗാളി ചിത്രങ്ങളിലും അഭിനയിച്ചു.

അതിനുശേഷമാണ് മോക്ഷ ദക്ഷിണേന്ത്യൻ സിനിമകളിലെത്തുന്നത്. യെവാൾ എന്ന തമിഴ് ചിത്രത്തിലും ലക്കി ലക്ഷ്മൺ എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. ഈസ്റ്റ്കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് മോക്ഷ മലയാളത്തിലെത്തുന്നത്. തുടർന്ന് ഈസ്റ്റ് കോസ്റ്റ് വിജയന്റെ തന്നെ ചിത്തിനി എന്ന സിനിമയിലും നായികയായി.