ആത്മാവിൻ

ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവീ 
ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ 
മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ വാഴ്വിൻ സംഗീതം ഹോയ് 
വെയിൽ തൂമഞ്ഞിൽ മെല്ലെ പുൽകുമ്പോൾ മാരിപ്പൂവില്ലായ് 
എങ്ങും ഉല്ലാസം എങ്ങും ആനന്ദം കാലം നീട്ടുന്നേ..
ഈ... കിനാതീനാളം കുഞ്ഞിപ്പൂമ്പാറ്റേ വരൂ നീ.. 
ഉയരാനായ്..
 
ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവീ 
ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ 

ഈ ജീവിതം അഴകല്ലയോ 
ഈ ജീവിതം പ്രിയമല്ലയോ 
ഈ നാളിലേ മുറിവൊന്നിതാ 
നാളേവരും മധുരങ്ങളായ് 
പുലർവേളയിൽ തെളിനീരെഴും 
നദിയായിതാ ഒഴുകാമിതാ 
ഇരുളോർമ്മകൾ ജലരേഖപോൽ 
മണൽ മൂടുമേ പുതുയാത്രയിൽ

മണ്ണിൽ മാമ്പൂവിൽ തെന്നൽ മീട്ടുന്നേ വാഴ്വിൻ സംഗീതം ഹോയ് 
വെയിൽ തൂമഞ്ഞിൽ മെല്ലെ പുൽകുമ്പോൾ മാരിപ്പൂവില്ലായ് 
എങ്ങും ഉല്ലാസം എങ്ങും ആനന്ദം കാലം നീട്ടുന്നേ..
ഈ... കിനാതീനാളം കുഞ്ഞിപ്പൂമ്പാറ്റേ വരൂ നീ.. 
ഉയരാനായ്..
ആത്മാവിൻ ആകാശത്തിന്നാരോ വർണ്ണങ്ങൾ തൂവീ 
ആശപ്പൊൻതാരങ്ങൾ അങ്ങിങ്ങായ്‌ നീലക്കൺ ചിമ്മീ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aathmavin