മീര മാക്സ്

Meera Max

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദിന്റെ മേക്കപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം ആരംഭിച്ച മീര പിന്നീട് മുംബൈയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ നഹൂസ് പൈസിന്റെ ഉടമസ്ഥതയിലുള്ള വൺസ്റ്റോപ്പ് മേക്കപ്പ് അക്കാഡമിയിലും പഠിച്ചു. കൊച്ചിയിൽ മേക്കപ്പിനും ഹെയർസ്റ്റൈലിനും വേണ്ടി മീരാമാക്സ് മേക്കപ്പ് സ്റ്റുഡിയോ ആന്റ് അക്കാഡമി എന്ന സ്ഥാപനം നടത്തുന്നു. ഭർത്താവായ മാക്സ്വെൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഖാലി പേഴ്സ് ഓഫ് ബില്യനേഴ്സ് എന്ന ചിത്രത്തിലൂടെ ചമയം നിർവ്വഹിച്ചു കൊണ്ട് സിനിമാരംഗത്ത് പ്രവേശിച്ചു.