എല്ലാരും ഒന്നിച്ചുകൂടി
എല്ലാരുമൊന്നിച്ചുകൂടി മോദത്തോടെ
എല്ലാരും സമ്മതം മൂളീ
അന്യോന്യമറിയാത്ത രണ്ടു കിനാക്കളെ
വഞ്ചിയിൽ കൊണ്ടിരുത്തീ - കടവത്തെ
വഞ്ചിയിൽ കൊണ്ടിരുത്തീ
എന്താണ് മിണ്രേണ്ടതെന്നോ പരസ്പരം
എന്താണ് ചെയ്യേണ്ടതെന്നോ
ഒന്നും തിരിയാതെ രണ്ടുപേർക്കുള്ളിലും
എന്തെന്നറിയാത്ത ശങ്ക- തുളുമ്പുന്ന
ചിന്ത നിറയുമാശങ്ക
വാതിൽപ്പടിയുടെ അപ്പുറമിപ്പുറം
നാണം മതിൽ കെട്ടിവെച്ചൂ
ആരാദ്യമാ വല ഭേദിക്കുമെന്നത്
ചോദ്യമായ് ുള്ളിൽ പിടഞ്ഞൂ
മൂളാത്ത പാട്ടിന്റെ ഈരടി തേടി
ആ മുറിക്കുള്ളിലൊതുങ്ങീ - ഇരുവരും
മൗനത്തിനുള്ളിൽ ഞെരുങ്ങീ
എല്ലാരുമൊന്നിച്ചുകൂടി മോദത്തോടെ
എല്ലാരും സമ്മതം മൂളീ
അന്യോന്യമറിയാത്ത രണ്ടു കിനാക്കളെ
വഞ്ചിയിൽ കൊണ്ടിരുത്തീ - കടവത്തെ
വഞ്ചിയിൽ കൊണ്ടിരുത്തീ
പാലിൽത്തിളപൊട്ടി പൊങ്ങണ കേട്ടവൻ
ഓടിയടുക്കളേൽച്ചെന്നു
ഏകാന്തസ്വപ്നത്തിൽ നിന്നവൾ പെട്ടെന്ന്
താഴെയിറങ്ങിച്ചിരിച്ചൂ
മൂടിയഴിഞ്ഞൊരു ചില്ലുഭരണിപോൽ
വെട്ടമവരിൽ നിറഞ്ഞൂ - ഇരുവരും
വെക്കം മറന്നു ചിരിച്ചൂ
ആ ... ആ ... ആ ...