തൻവി റാം

Thanvi Ram

മലയാള ചലച്ചിത്ര നടി. ബാംഗ്ലൂരിൽ ജനിച്ചുവളർന്ന മലയാളിയാണ് തൻവി റാം. അച്ഛൻ രാമചന്ദ്രൻ മൂസിക് ഷോപ്പ്, കരകൗശല വസ്തുക്കൾ വിൽക്കുന്ന ഷോപ്പും നടത്തുന്നു. അമ്മ ജയശ്രീ വീട്ടമ്മയാണ്. ഒരു ജ്യേഷ്ടനുണ്ട് സംഗീത്, മൂസിക് അക്കാദമിയും റെക്കോഡിംഗ് സ്റ്റുഡിയോയും നടത്തുകയാണ് സംഗീത്. 2012-ൽ മിസ് കേരള ഫൈനലിസ്റ്റായിരുന്നു തൻവി റാം. അതിൽ മിസ് വിവീഷ്യസ് എന്ന സ്ബ്ടൈറ്റിൽ കിട്ടി. കുട്ടിക്കാലം മുതൽക്കുതന്നെ സിനിമ സ്വപ്നം കാണുന്നയാളായിരുന്നു തൻവി. മിസ് കേരള മത്സരത്തിൽ പങ്കെടുത്തതോടെ ഷോർട്ട് ഫിലിമുകളിൽ നിന്നും സിനിമകളിൽ നിന്നുമൊക്കെ ഓഫറുകൾ വരാൻ തുടങ്ങി. പഠനം കഴിഞ്ഞ് ബാംഗ്ലൂരിൽ ഒരു പ്രമുഖ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു തൻവി. ആറുവർഷത്തോളം ബാങ്കിൽ ജോലി ചെയ്തു. അപ്പോളെല്ലാം സിനിമാ ഓഡിഷനുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കാൻ വന്ന തൻവിയുടെ ഫോട്ടോ കണ്ട ജോൺപോൾ ആണ് അമ്പിളി യിലെ നായികയായി തൻവിയെ നിർദ്ദേശിച്ചത്. അങ്ങനെ സൗബിൻ സാഹിറിന്റെ നായികയായി 2019-ൽ റിലീസായ അമ്പിളി എന്ന സിനിമയിലൂടെ തൻവി റാം സിനിമയിൽ അരങ്ങേറി.