ഗോദ
പഴയ ഗുസ്തി വീരനായ അച്ഛനും, ഗുസ്തിയിൽ താത്പര്യമില്ലാതെ ഉഴപ്പി നടക്കുന്ന മകനും അവൻ്റെ കൂട്ടുകാരും തമ്മിലുള്ള തർക്കങ്ങളും അവർക്കിടയിലേക്ക് ഗുസ്തിക്കാരിയായ ഒരു പെൺകുട്ടി വരുന്നതിനെത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവപരമ്പരകളുമാണ് ഈ സ്പോർട്ട്സ് -കോമഡി ചിത്രത്തിൻ്റെ പ്രമേയം.
കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് ഒരുക്കിയ ചലച്ചിത്രമാണ് ‘ഗോദ’. ഗുസ്തി പശ്ചാത്തലമാക്കിയുള്ള കോമഡി ചിത്രത്തിൽ നായകനായി എത്തുന്നത് ടൊവീനൊ തോമസ് ആണ്. പഞ്ചാബി നടി വമീഖ ഗബ്ബിയാണ് നായിക. രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥ. ഷാന്‍ റഹ്മാന് സംഗീതം. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്തതയാണ് നിർമ്മാണം
Actors & Characters
Actors | Character |
---|---|
ആഞ്ജനേയ ദാസ് എന്ന ദാസൻ | |
ക്യാപ്റ്റൻ | |
ബാലേട്ടൻ | |
അദിതി സിംഗ് | |
സഖാവ് | |
ഫിറോസ് | |
വിജയൻ | |
ജാനപ്പൻ | |
കൊലമച്ചാൻ | |
നാഷണൽ ഗെയിംസ് ഒഫീഷ്യൽ |
Main Crew
കഥ സംഗ്രഹം
- കേരളത്തിലും പഞ്ചാബിലുമായി ചിത്രീകരിച്ച സിനിമയില്‍ പഞ്ചാബി നടി വമീബ ഗബ്ബിയാണ് നായിക.
- വിനീത് ശ്രീനിവാസന് ചിത്രം ‘തിര’യുടെ തിരക്കഥാകൃത്ത് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥയൊരുക്കിയത്.
- ഗോദ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ പുറത്തുവിട്ടത് നടൻ മമ്മൂട്ടിയാണ്.
- ചിത്രത്തിൻ്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന ജിതിൻ ലാൽ ആദ്യമായി സ്വതന്ത്ര സംവിധായകൻ ആകുന്ന ചിത്രം ആണ് അജയൻ്റെ രണ്ടാം മോഷണം.
- ചിത്രത്തിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ ആയിരുന്ന നഹാസ് കെ എച്ച് ആദ്യമായി സ്വതന്ത്ര സംവിധായകൻ ആകുന്ന ചിത്രം ആണ് RDX.
ഫയൽവാൻമാർക്കും ഗുസ്തിക്കും പ്രസിദ്ധമായ കണ്ണാടിക്കൽ പ്രദേശത്തെ ഗുസ്തി ആശാനാണ് 'കാപ്റ്റൻ' (രഞ്ജി പണിക്കർ) അയാളുടെ മകൻ ആഞ്ജനേയദാസ് അലസനും ക്രിക്കറ്റ് പ്രേമിയുമാണ്.
പഴയ ഗോദയയായിരുന്ന, മനയത്തുവയൽ എന്നറിയപ്പെടുന്ന മൈതാനത്ത് ദാസും സുഹൃത്തുക്കളായ ബാലനും (അജു വർഗീസ്), വിജയൻ (ശ്രീജിത്ത് രവി), കൊലമച്ചാൻ (ബിജുക്കുട്ടൻ), ധിംധി (ഹരീഷ് കണാരൻ) , ഡേഞ്ചർ (ധർമ്മജൻ ബോൾഗാട്ടി) തുടങ്ങിയവരും ചേർന്ന് ഒരു ക്രിക്കറ്റ് ടൂർണമെൻ്റു നടത്തുന്നു. കിടിലം ഫിറോസിൻ്റെ (ഷൈൻ ടോം ചാക്കോ) നേതൃത്വത്തിലുള്ള ടീമുമായുള്ള മത്സരം നടക്കുന്നതിനിടയിൽ അവിടെയെത്തുന്ന ക്യാപ്റ്റൻ എല്ലാവരെയും തല്ലിയോടിക്കുന്നു.
വൈകിട്ടു നടക്കുന്ന നാട്ടുകൂട്ടത്തിൽ, മനയത്തുവയൽ ഗുസ്തി നടത്താനുള്ളതാണെന്ന്, ക്യാപ്റ്റനുൾപ്പെട്ട, ഗുസ്തിക്കാരുടെ പഴയ തലമുറയും വയൽ ക്രിക്കറ്റ് ഉൾപ്പെടെ എല്ലാ കളികൾക്കുമുള്ള സ്റ്റേഡിയമാക്കണമെന്ന് പുതിയ തലമുറയും ആവശ്യപ്പെടുന്നു. സ്റ്റേഡിയമാക്കാനുള്ള നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് ക്യാപ്റ്റൻ പ്രഖ്യാപിക്കുന്നു.
B.Tech കഴിഞ്ഞ് പണിയില്ലാതെ ഉഴപ്പി നടക്കുന്ന ദാസിനെ ക്യാപ്റ്റൻ നിർബന്ധപൂർവം പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ M Tech പഠിക്കാൻ അയയ്ക്കുന്നു. യൂണിവേഴ്സിറ്റിയിൽ ദാസിന്റെ സഹപാഠിയാണ് തമിഴ്നാട്ടുകാരനായ പാണ്ടി എന്ന മുത്തു പാണ്ഡ്യൻ (ബാല ശരവണൻ). അവിടെ വച്ച് ദാസ് അതേ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന അദിതി സിങ്ങിനെ (വാമിക ഗബ്ബി) പരിചയപ്പെടുന്നു. ഒരിക്കൽ പൊറോട്ടയും ബീഫും അന്വേഷിച്ചുപോയ പാണ്ടിയെ ഗോരക്ഷക സേനയിൽ നിന്ന് അദിതി രക്ഷപ്പെടുത്തുന്നു.
യൂണിവേഴ്സിറ്റിയിലെ ഒരു ഗുസ്തി മത്സരത്തിൽ പങ്കെടുക്കുന്ന അദിതിക്ക് ദാസ് ഗുസ്തിയിലെ ഒരു പ്രധാന തന്ത്രം പറഞ്ഞു കൊടുക്കുന്നുതിനെത്തുടർന്ന് അവർ തമ്മിൽ അടുപ്പത്തിലാവുന്നു.
തൻ്റെ വിവാഹം അടുത്തയാഴ്ചയാണെന്നും അതിനു മുൻപ് പാട്യാലയിൽ നടക്കുന്ന, തൻ്റെ അവസാനത്തെ, ഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നു എന്നും അദിതി പറയുന്നു. ഗുസ്തിക്കാരി എന്ന നിലയിലുള്ള തൻ്റെ സ്വപ്നങ്ങൾ അവസാനിക്കാൻ പോകുന്നതിൽ ദുഃഖിതയാണവൾ.
പട്യാലയിലേക്ക് ദാസും അദിതിക്കൊപ്പം പോകുന്നു. തൻ്റെ പ്രണയം അദിതിയോട് പറയാൻ ദാസ് തീരുമാനിക്കുന്നു. പഞ്ചാബ് പോലീസ് ഓഫീസറായ അദിതിയുടെ സഹോദരൻ (വിനീത് ശർമ്മ) അവളെ ടൂർണമെൻ്റ് നടക്കുന്ന സ്ഥലത്തുനിന്ന് ബലമായി പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നു. ദാസ് അതിനെ എതിർക്കുകയും സഹോദരനെ ഗുസ്തി സ്റ്റൈലിൽ മലർത്തി അടിക്കുകയും ചെയ്യുന്നു. പേടിച്ചു പോയ അദിതി ദാസിനെ നിർബന്ധിച്ച് നാട്ടിലേക്ക് പറഞ്ഞുവിടുന്നു.
നാട്ടിലെത്തിയ ദാസ് അറിയുന്നത്, കാപ്റ്റനും കൂട്ടാളികളും ചേർന്ന് ഗാട്ടാഗുസ്തിയുടെ ഒരു ദേശീയ ടൂർണമെൻ്റ് മനയത്ത് വയലിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചെന്നും ബന്ധുവായ വിജയൻ്റെ നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾ അതിനെ എതിർക്കുന്നു എന്നുമാണ്. ടൂർണമെൻ്റിനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടയിൽ മനയത്തുവയൽ ഉപയോഗിക്കുന്നതിനെതിരെ വിജയൻ കോടതിയിൽ നിന്നും സ്റ്റേ വാങ്ങുന്നു. ഇതിൽ കുപിതനായ ക്യാപ്റ്റൻ ക്ലബ് അടിച്ചു തകർക്കുന്നു. എന്നു മാത്രമല്ല, ക്ലബ്കാർ ക്രിക്കറ്റ് കളിക്കാതിരിക്കാൻ, മൈതാനം മുഴുവൻ ക്യാപ്റ്റൻ ഉഴുതു മറിക്കുന്നു.
ഇതിനിടയിൽ കല്യാണം ഒഴിവാക്കാൻ ഒളിച്ചോടി കേരളത്തിലെത്തുന്ന അദിതിയെ ദാസ് വീട്ടിൽ കൊണ്ടുവരുന്നു. അച്ഛനും അമ്മയും (മാല പാർവതി) അവളെ അവിടെത്താമസിപ്പിക്കുന്നതിനെ എതിർക്കുന്നു. എന്നാൽ, ഉത്സവസ്ഥലത്ത് തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നയാളെ അദിതി ഗുസ്തിമുറയിൽ മലർത്തിയടിച്ചതോടെ, അദിതിയെ ഗുസ്തി പരിശീലിപ്പിക്കാനും മത്സരങ്ങൾക്കയയ്ക്കാനും ക്യാപ്റ്റൻ തീരുമാനിക്കുന്നു. അദിതിക്ക് പരിശീലനത്തിന് എതിരാളിയായി നില്ക്കാൻ ഒരു പെൺകുട്ടിയെ അന്വേഷിച്ചെങ്കിലും കിട്ടുന്നില്ല. അദിതിയുമായി ഇടപഴകാനുള്ള അവസരം മോഹിച്ച് ദാസിൻ്റെ കൂട്ടുകാർ എതിരാളിയാകളാകാൻ മുന്നോട്ടുവരുന്നു. അവരുമായി അദിതി ഗുസ്തി പിടിക്കുന്നത് തനിക്കിഷ്ടമല്ലെന്ന് ദാസ് അവളോടു പറയുന്നു. തനിക്ക് ഒരു ലക്ഷ്യമുണ്ടെന്നും അതിന് തടസ്സമാകരുതെന്നും അവൾ പറയുമ്പോൾ അവളെ പ്രണയിക്കുന്ന കാര്യം ദാസ് പറയുന്നു. അനിഷ്ടത്തോടെ അവൾ പോകുന്നു. ഇതെല്ലാം കേൾക്കാനിടയാകുന്ന ക്യാപ്റ്റൻ ദാസിനോട്, ആദ്യം സ്വന്തമായി ലക്ഷ്യവും നിലയും ഉണ്ടാക്കിയിട്ട് അവളോട് പ്രണയം അറിയിക്കാൻ പറയുന്നു.
ഇതിനിടയിൽ കൊൽഹാപ്പൂരിലെ ടൂർണമെൻ്റിൽ പങ്കെടുക്കാൻ ക്യാപ്റ്റനും അദിതിയും ദാസും പോകുന്നു. അവിടെ വച്ച്, ദേശീയ ഗുസ്തി ചാമ്പ്യനും പണ്ട് സബ് ജൂനിയർ തലത്തിൽ തൻ്റെ എതിരാളിയുമായിരുന്ന അജിത്തിനെ കാണുമ്പോൾ, ഗുസ്തി പഠിച്ചതും പിന്നെ അച്ഛനോട് പിണങ്ങി നിറുത്തിയതും അയാൾക്ക് ഓർമ്മ വരുന്നു. മത്സരത്തിൽ അദിതി ജയിച്ചതിലുള്ള ക്യാപ്റ്റൻ്റെ സന്തോഷം കാണുമ്പോൾ, തന്നെ ഗുസ്തിക്കാരനാക്കാനുളള അച്ഛൻ്റെ ആഗ്രഹം നടത്താൻ പറ്റാതെ പോയതിൽ അയാൾ ഖേദിക്കുന്നു.
ഗുസ്തിയിലേക്ക് തിരിച്ചു വരാനുള്ള പരിശീലനം അയാൾ തുടങ്ങുന്നു. ഇതിനിടയിൽ ദേശീയഗയിംസിന് കേരളത്തിൻ്റെ ടീമംഗമായി പങ്കെടുക്കാൻ അദിതി ആഗ്രഹിക്കുന്നു. ക്യാപ്റ്റൻ അതിനുള്ള നടപടികൾ തുടങ്ങുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
സെക്കന്റ് യൂണിറ്റ്
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
കഥാസംഗ്രഹം, കഥാന്ത്യം, അനുബന്ധവർത്തമാനം |