ഷെഫീഖ് വി ബി
ഏറണാകുളം ജില്ലയിലെ കരിമുകൾ സ്വദേശിയാണ് ഷെഫീഖ്.വടവുകോട് RMHSS -ലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബെസ്റ്റ് ആക്റ്റർ എന്ന ചിത്രത്തിൽ ജൂനിയർ അർട്ടിസ്റ്റായി അഭിനയിച്ചുകൊണ്ടാണ് ഷെഫീഖ് സിനിമയിൽ തുടക്കമിടുന്നത് അതിനുശേഷം 2013 -ൽ എസ്കേപ്പ് ഫ്രം ഉഗാണ്ട എന്ന സിനിമയിൽ സംവിധായകൻ രാജേഷ് നായരുടെ അസിസ്റ്റന്റ് ഡയരക്റ്ററായി. തുടർന്ന് സാൾട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലും അസിസ്റ്റന്റ് ഡയരക്റ്ററായി പ്രവർത്തിച്ചു.
ആദ്യ സിനിമയ്ക്കു ശേഷമാണ് ഷെഫീഖ് എഡിറ്റിംഗ് പഠിയ്ക്കുന്നത്. തുടർന്ന് ഡയരക്റ്റർ അഭിനവ് സുന്ദർ നായിക്കിന്റെ അസിസ്റ്റന്റ് എഡിറ്ററായി ഗോദ എന്ന ചിത്രത്തിൽ പ്രവർത്തിച്ചു. അതിനുശേഷം റിച്ചി, വട്ടമേശസമ്മേളനം എന്നീ ചിത്രങ്ങളിലും അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചു. മനോഹരം, മിന്നൽ മുരളി, ആയിഷ, ക്രിസ്റ്റഫർ... തുടങ്ങി പത്തിലധികം സിനിമകളിൽ ഓൺലൈൻ എഡിറ്റർ / സ്പോട്ട് എഡിറ്റർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിനിമകൾ കൂട്ടതെ ഷെഫീഖ് കരിക്ക് വെബ്ബ് സീരീസിന്റെ "ബെറ്റർ ഹാഫ്" എന്ന ആറ് എപ്പിസോഡ് വരുന്ന ഭാഗത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.