എസ്കേപ്പ് ഫ്രം ഉഗാണ്ട
Actors & Characters
Actors | Character |
---|---|
ശിഖ സാമുവൽ | |
ആന്റണി /കാർലോസ് കെന്നഡി | |
ഗൗതം | |
ജയകൃഷ്ണൻ | |
അഡ്വ ഫിറോസ് | |
ഏയ്ഞ്ചൽ മാത്യൂസ് | |
Main Crew
Awards, Recognition, Reference, Resources
കഥ സംഗ്രഹം
- പൂർണ്ണമായും ഉഗാണ്ടയിൽ ചിത്രീകരിച്ച ചിത്രം
ജയകൃഷ്ണനും ശിഖാ സാമുവേലും ഒരു പ്രേമ വിവാഹത്തിനൊടുവിൽ ഉഗാണ്ടയിലെത്തുന്നു. തന്റെ ഒരു പരിചയക്കാരനായ അഡ്വ ഫിറോസിന്റെ സഹായത്തോടെ ഒരു ജോലി കണ്ടത്താൻ ജയകൃഷ്ണൻ ശ്രമിക്കുന്നു. ഒടുവിൽ ഗൗതം എന്ന മലയാളിയുടെ സഹായത്തോടെ ഒരു ജോലി അയാൾ തരപ്പെടുത്തുന്നു. ശിഖയുടെ ഒരു സുഹൃത്ത് എയ്ഞ്ചൽ മാത്യുവിന്റെ സഹായത്തോടെ ഒരു ഡിസൈനർ ഷോപ്പ് ആരംഭിക്കുന്നു. ശിഖക്കും ജയകൃഷ്ണനും ഒരു മോളുണ്ടാകുന്നു, മീനാക്ഷി. എയ്ഞ്ചലും സുഹൃത്ത് ഓഡ്രയും അവരുടെ ബോസായ കാർലോസ് കെന്നഡിയെ ചതിച്ചു കുറെ ഡയമണ്ട്സ് നേടുന്നു. അത് ഒളിപ്പിക്കാൻ അവർ ശിഖയെ ഏൽപ്പിക്കുന്നു. അതുമായി ശിഖ ഏയ്ഞ്ചലിന്റെ വീട്ടിലെത്തുമ്പോൾ ഏയ്ഞ്ച്ചലും ഓഡ്രയും കൊല്ലപ്പെട്ടതായി കാണുന്നു. പോലീസ് ശിഖയെ അറസ്റ്റ് ചെയ്യുന്നു. ഓഡ്രയുടെ അച്ഛൻ ആ നഗരത്തിന്റെ മേയർ ആണ്. മകളുടെ മരണത്തിനു പ്രതികാരം ചെയ്യാൻ അയാൾ ശിഖക്ക് ജാമ്യം പോലും നിഷേധിച്ച് ജയിലിൽ തള്ളുന്നു. അവരെ ശ്രമിക്കുന്ന അഡ്വ.ഫിറോസ് കൊല്ലപ്പെടുന്നു. അതിനിടെ ശിഖയുടെ കേസ് പുനരന്വേഷിക്കാൻ ഉത്തരവാകുന്നു. അതന്വേഷിക്കാൻ വരുന്ന ഓഫീസർ ജയകൃഷ്ണനെ കാണുന്നു. അവിചാരിതമായി ജയകൃഷ്ണൻ ആന്റണിയെ പരിചയപ്പെടുന്നു. അയാൾ ശിഖയെ ജയിലിൽ നിന്നും രക്ഷിക്കാൻ സഹായിക്കാം എന്ന് പറയുന്നു. ആദ്യം ജയകൃഷ്ണൻ മടിച്ചുവെങ്കിലും പിന്നീട് ശിഖ ജയിലിൽ നേരിടുന്ന പീഡനങ്ങൾ അറിയുമ്പോൾ, പല സ്ഥലത്തു നിന്നായി കാശുണ്ടാക്കി ശിഖയെ രക്ഷിക്കാൻ ആന്റണിയെ ഏൽപ്പിക്കുന്നു. ആന്റണിക്ക് ശിഖയെ രക്ഷിക്കാൻ ആവുമോ? മേയർ സിഖക്കായി കരുതി വച്ചിരിക്കുന്നത് എന്താണ് ? പോലീസ് അന്വേഷണത്തിൽ ആരെയാണ് കുറ്റക്കാരനായി കണ്ടെത്തുക? അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം പറയുന്ന ഒരു സസ്പെന്സ് ത്രില്ലറാണ് എസ്കേപ് ഫ്രം ഉഗാണ്ട!
Audio & Recording
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
![]() | 51.41 KB |
Contributors | Contribution |
---|---|
അസോസിയേറ്റ് ഡയറക്ടർ |