യാനം തീരങ്ങൾ തേടുന്ന യാനം

യാനം തീരങ്ങൾ തേടുന്ന യാനം
ദൂരം പാദങ്ങൾ താണ്ടുന്ന ദൂരം
കാണുന്നു നാമിന്നു് ആകാശക്കൊമ്പത്ത്
മേഘത്തിന്നോരത്ത് കനവിന്റെ പൂപ്പാടം
ഓഹോഹോ യാനം
തീരങ്ങൾ തേടുന്ന യാനം

ഏതോ ഒരു ജീവതാളം
കാതിൽ മൂളും കാലം കാത്തൊരീണം
മേലേ മിന്നും മേഘതാരം
പാതകാട്ടും ദിവ്യസൗരദീപം
ഏതോ ഒരു ജീവതാളം
കാതിൽ മൂളും കാലം കാത്തൊരീണം
മേലേ മിന്നും മേഘതാരം
പാതകാട്ടും ദിവ്യസൗരദീപം
ഓഹോ ..ഹോ ..ഹോ

സായന്തനം പാടും മനം
കാറ്റു മെല്ലെ വാതിൽ ചാരും ശ്യാമനേരം
രാവേറുമ്പോൾ തിങ്കൾമുഖം
ഏതോ മോഹ കാവ്യം പോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
yanam theerangal