ഈ ഇരവിലേ തീ ചൊരിയുമീ
ഈ ഇരവിലേ തീ ചൊരിയുമീ
നീറും നെഞ്ചിൻ തീരാനോവിൽ
പ്രാണൻ തേടി പോകവേ
ഈ ഇരവിലേ.. തീ ചൊരിയുമീ..
ഇരപോലേ തീരാദൂരം പോകാനെറെ
വഴിതേടി പോകും പാദം കേണീടുന്നു
മിഴിതേടും നോവിൻ മുത്തെ നിന്നെ കാണാൻ
ഈ ദൂരം ജീവൻ കാവൽ തേടി
ഈ കൈകൾ എന്നിൽ ചേരും നീയായി
പിരിയല്ലേ നീ നിമിനേരം പോലും
ഇരുളൂറും മരുവിൽ ഇനിയും കഴിയാനോരുനാളും
പിരിയല്ലേ നീ നിമിനേരം പോലും
മനമില്ലീ വേവും ഭൂവിൽ
ഇനിയും ഒരുനാൾ നിന്നെ പിരിയാൻ
ഈ ഇരവിലേ തീ ചൊരിയുമീ
നീറും നെഞ്ചിൻ തീരാനോവിൽ
പ്രാണൻ തേടി പോകവേ
ഈ ഇരവിലേ.. തീ ചൊരിയുമീ..
ഇനി ഓരോ പാദം പോലും വേഗം തേടും
സിരയോരോ തീരം തേടും തിരയായി ഉണരും
ഭയമേതോ കാണാക്കോണിൽ നിഴലായി മറയും
ഈ നേരം നെഞ്ചിൽ പ്രാണൻ തേങ്ങി
കൈചേരും യാനം കണ്ണിൽ മിന്നീ
പിരിയില്ലിനി നാം നിമിനേരം പോലും
ഇരുളൂറും മരുവിൽ ഇനിയും കഴിയാനോരുനാളും
പിരിയില്ലിനി നാം നിമിനേരം പോലും
മനമില്ലീ വേവും മണ്ണിൻ
മടിയിൽ പിടയും കഥയായി തീരാൻ
ഈ ഇരവിലേ തീ ചൊരിയുമീ
നീറും നെഞ്ചിൻ തീരാനോവിൽ
പ്രാണൻ തേടി പോകവേ..
ഈ ഇരവിലേ.. തീ ചൊരിയുമീ..