കണ്ണെത്താ ദൂരത്തോളം

കണ്ണെത്താ ദൂരത്തോളം പാതകൾ മുന്നിൽ 
കൈയ്യെത്തി തൊട്ടിടാനായ് താരകൾ വിണ്ണിൽ 
കാതോർത്തെ നിന്നീടുന്ന നേരമിതല്ലേ 
ഇന്നെല്ലാം പൊന്നോളം മിന്നുന്നേ ... 
കണ്ണെത്താ ദൂരത്തോളം പാതകൾ മുന്നിൽ 
കൈയ്യെത്തി തൊട്ടിടാനായ് താരകൾ വിണ്ണിൽ 
കാതോർത്തെ നിന്നീടുന്ന നേരമിതല്ലേ 
ഇന്നെല്ലാം പൊന്നോളം മിന്നുന്നേ ... മിന്നുന്നേ 

ലക്ഷ്യങ്ങൾ മറന്നു ഞാൻ കാറ്റലയായി 
നാളേറെ അലഞ്ഞൊരു പാഴ്മരുവാകെ 
ഇവിടാരംഭമായ് ശുഭതാരം..
ഇനി നാം പണിയും പുതുലോകം ..
ഇടനെഞ്ചുകളിൽ കളിമേളം 
അതിൽ ഗോദയിതാ ഉണരുന്നേ ..
തളരില്ലാ ചുവടൊന്നും 
ഇടറില്ലാ...തെല്ലോളം.. 
തളരില്ലാ  ചുവടൊന്നും 
ഇടറില്ലാ...തെല്ലോളം ....

തളരില്ലാ ചുവടൊന്നും 
ഇടറില്ലാ...തെല്ലോളം.. 
തളരില്ലാ  ചുവടൊന്നും 
ഇടറില്ലാ...തെല്ലോളം ....

ആകാശം കവി ഞ്ഞൊരു പൊൻ കനവിതാ 
ആവേശം നിറഞ്ഞൊരു പാൽക്കടലിതാ 
ആഘോഷം തിരഞ്ഞിടും പൂക്കളുമിതാ 
ഞാനില്ലാ നീയില്ലാ നാമല്ലേ ...നാമല്ലേ ...
കൂരിരുൾ പടർന്നിടുമോർമ്മകളാകെ 
പുഞ്ചിരി പുലരൊളി പൂത്തുലയാറായ് 

ഇവിടാരംഭമായ് ശുഭതാരം..
ഇനി നാം പണിയും പുതുലോകം ..
ഇടനെഞ്ചുകളിൽ കളിമേളം 
അതിൽ ഗോദയിതാ ഉണരുന്നേ ..
തളരില്ലാ ചുവടൊന്നും 
ഇടറില്ലാ...തെല്ലോളം.. 
തളരില്ലാ  ചുവടൊന്നും 
ഇടറില്ലാ...തെല്ലോളം ....

തളരില്ലാ ചുവടൊന്നും 
ഇടറില്ലാ...തെല്ലോളം.. 
തളരില്ലാ  ചുവടൊന്നും 
ഇടറില്ലാ...തെല്ലോളം ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannetha dooratholam

Additional Info

Year: 
2017

അനുബന്ധവർത്തമാനം