വമിഖ ഗബ്ബി

Wamiqa Gabbi
Date of Birth: 
Wednesday, 29 September, 1993
വാമിക

1993 സെപ്റ്റംബർ 29 -ന് അറിയപ്പെടുന്ന പഞ്ചാബി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഗോവർദ്ധൻ ഗബ്ബിയുടെയും രാജകുമാരി കൗശലിന്റെയും മകളായി പഞ്ചാബിലെ ചണ്ഡീഗഡിൽ ജനിച്ചു. പഞ്ചാബിലെ സെന്റ് തോമസ് കോളേജിൽ നിന്നും ബിഎ കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് പഠിച്ചിട്ടുണ്ട്.  കഥക് നർത്തകിയായ വമിഖ Saude Dillan De എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.

2007 -ൽ Jab We Met എന്ന ഹിന്ദി ചിത്രത്തിലൂടെ വാമിക ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ചു. 2013 -ൽ ഇറങ്ങിയ Tu Mera 22 Main Tera 22 എന്ന പഞ്ചാബി സിനിമയിലൂടെയാണ് വമിഖ ഗബ്ബി ശ്രദ്ധിയ്ക്കപ്പെട്ടത്. തുടർന്ന് നിരവധി ഹിന്ദി, പഞ്ചാബി സിനിമകളിൽ അഭിനയിച്ചു. 2015 -ൽ ബാലെ മഞ്ചി റോജു എന്ന തെലുങ്കു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് വമിഖ ദക്ഷിണേന്ത്യൻ സിനിമകളിലെത്തുന്നത്. 2016 -ൽ മാലൈ നേരത്ത് മയക്കം എന്ന തമിഴ് ചിത്രത്തിലും വമിക അഭിനയിച്ചു.

2017 -ൽ ഗോദ എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് വമിഖ ഗബ്ബി മലയാള സിനിമയിലെത്തുന്നത്. അതിനുശേഷം 2019 -ൽ 9 എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി. വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളിൽ വമിഖ ഗബ്ബി അഭിനയിച്ചിട്ടുണ്ട്.