ആര്യൻ കണ്ണൻ
രാമചന്ദ്രന്റെയും തങ്കമണിയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ വലപ്പാട്ട് ജനിച്ചു. സെന്റ് ആന്റണീസ് എൽ പി സ്കൂൾ, വലപ്പാട് ജി വി എച്ച് എസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ആര്യന്റെ പ്രാഥമിക വിദ്യാഭ്യാസം, അതിനുശേഷം അഥീന കോളേജിൽ നിന്നും ബികോം പാസ്സായി. ചെറിയ പ്രായം മുതൽക്കുതന്നെ ആര്യൻ പാട്ടുപാടുകയും വരയ്ക്കുകയും ചെയ്യുമായിരുന്നു.. ഏഴാം ക്ലാസ്സ് മുതൽ സ്കൂൾ കലോത്സവങ്ങളിൽ ടാബ്ലോ, പ്രച്ഛന്നവേഷം എന്നിവയിലൊക്കെ പങ്കെടുത്തിരുന്നു. +2 ആയപ്പോഴേയ്ക്കും. മിമിക്രി. മോണോ ആക്ട്. നാടകം. ലളിത ഗാനം. മാപ്പിള പാട്ട്. Drawing. Painting. കോൽകളി തുടങ്ങിയ വിവിധ കലാരൂപങ്ങളിൽ ആര്യൻ പങ്കെടുത്തിരുന്നു. നാടകമെഴുതി സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
ശ്യാം ധർമ്മൻ എന്ന മ്യൂസിക്ക് ഡയറക്റ്ററുടെ അസിസ്റ്റന്റായി കുറച്ചുകാലം പ്രവർത്തിച്ച ആര്യൻ ജൂനിയർ ആർട്ടിസ്റ്റായിക്കൊണ്ടാണ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. സ്റ്റൈൽ എന്ന സിനിമയിലൂടെയായിരുന്നു അദ്യാഭിനയം. തുടർന്ന് അനുരാഗ കരിക്കിൻ വെള്ളം, ഗോദ, കെട്ട്യോളാണ് എന്റെ മാലാഖ, കിംഗ് ഓഫ് കൊത്ത എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ അഭിനയിച്ചു.