ലുക്ക്മാൻ അവറാൻ

Lukman Avaran
Lukman Avaran
ലുക്കു
ലുക്ക്മാൻ ലുക്കു
ലുക്ക്മാൻ

1990 മേയ് 22 നു്, ചങ്ങരംകുളത്തിനടുത്ത് ഉദിനുപറമ്പ് എന്ന സ്ഥലത്ത്,  അവറാൻ - ഹലീമ ദമ്പതികളുടെ മകനായി ജനനം.

ISS പൊന്നാനി,  MVM വളയംകുളം,  DHO HSS പൂക്കരത്തറ എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും  തൃശ്ശൂർ  അക്കിക്കാവ് റോയൽ എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബി.ടെൿ ബിരുദവും പൂർത്തിയാക്കി.

ഹർഷദ് സംവിധാനം ചെയ്ത പുറത്തിറങ്ങാത്ത ദായോം പന്ത്രണ്ടും ആണ് അഭിനയിച്ച ആദ്യ ചലച്ചിത്രം. സപ്തമശ്രീ തസ്കരാഃ ആണ് പുറത്തിറങ്ങിയ ആദ്യ സിനിമ.  സിനിമയിൽ സജീവമായതും സപ്തമശ്രീ തസ്കരാഃ എന്ന ചിത്രത്തിൽ അഭിനയിച്ചതും വീട്ടുകാർക്കാർക്ക് അറിവുണ്ടായിരുന്നില്ല.  കെ.എൽ പത്ത്  എന്ന ചിത്രത്തിൽ അഭിനയിച്ച്, ചിത്രം പുറത്തുവന്നതിനു ശേഷമാണ് സിനിമാ ജീവിതത്തെപ്പറ്റിയും സിനിമയാണ് താല്പര്യം എന്നും വീട്ടുകാർ അറിയുന്നതു തന്നെ.