പ്രശോഭ് കൃഷ്ണ

Prashobh Krishna

1986 ഒക്റ്റോബർ 7 ന് ഗോപാലകൃഷ്ണന്റെയും ശോഭയുടെയും മകനായി എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു.  വിദ്യാധിരാജ വിദ്യഭവൻ സ്ക്കൂളിലായിരുന്നു പ്രശോഭിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു.

തേർഡ് വേൾഡ് ബോയ്സ് എന്ന സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യുട്ടിവ് ആയാണ് പ്രശോഭ് സിനിമയിലേയ്ക്കെത്തുന്നത്.അതിനുശേഷം കുഞ്ഞിരാമായണംഗോദ എന്നീ സിനിമകളിലും പ്രൊഡക്ഷൻ എക്സിക്യുട്ടിവ് ആയി പ്രവർത്തിച്ചു. എബി എന്ന സിനിമയിലൂടെ  സഹനിർമ്മാതാവായിക്കൊണ്ട് പ്രശോഭ് സിനിമാ നിർമ്മാണരംഗത്തേയ്ക്ക് പ്രവേശിച്ചു. തുടർന്ന് കൽക്കികുഞ്ഞെൽദോ, പദ്മിനി എന്നീ സിനിമകളുടെ സഹനിർമ്മാതാവായി

 

പ്രശോഭ് കൃഷ്ണ- Facebook