വിനു മോഹന്
മലയാള ചലച്ചിത്ര നടൻ. 1986 മെയിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നാടകനടൻ മോഹൻ കുമാറിന്റെയും നാടക,സിനിമാ താരം ശോഭ മോഹന്റെയും മൂത്ത മകനായി ജനിച്ചു. പ്രശസ്ഥ സിനിമാതാരം കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചു മകനാണ് വിനു മോഹൻ. കരുനാഗപ്പള്ളി ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലും, തിരുവനന്തപുരം ബി എച്ച് എസ് എസിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
വിനുമോഹൻ ആദ്യമായി അഭിനയിച്ച സിനിമ അജന്ത എന്ന തമിഴ്,മലയാളം,തെലുങ്ക് ഭാഷകളിലായി എടുത്ത ചിത്രമായിരുന്നു. പക്ഷേ ആ ചിത്രം വളരെ വൈകി 2012-ലാണ് റിലീസായത്. 2007-ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം ആയിരുന്നു വിനുമോഹൻ നായകനായ ആദ്യ ചിത്രം. ആ സിനിമയുടെ വിജയത്തിനു ശേഷം നായകനായും സഹനായകനായും നിരവധി സിനിമകളിൽ വിനു മോഹൻ അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം ചട്ടമ്പിനാട്, മോഹൻലാലിനോടൊപ്പം പുലിമുരുകൻ എന്നീ സിനിമകളിൽ വിനു മോഹൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പ്രശസ്ഥ നടൻ സായ് കുമാർ വിനു മോഹന്റെ അമ്മാമനാണ്.
സിനിമാ സീരിയൽ താരം വിദ്യയെയാണ് വിനു മോഹൻ വിവാഹം ചെയ്തത്.