അഞ്ജന അപ്പുക്കുട്ടൻ

Anjana Appukkuttan

മാധ്യമപ്രവർത്തകനായ അപ്പുക്കുട്ടൻ നായരുടെയും വീട്ടമ്മയായ വിജയലക്ഷ്മിയുടെയും മകളായി ബാംഗ്ലൂരിൽ ജനിച്ചു. അഞ്ജന ഒന്നാംക്ലാസിലേയ്ക്കായപ്പോളാണ് ഫാമിലി ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേയ്ക്ക് താമസം മാറ്റുന്നത്. കോമഡി ഷോകളിലൂടെയാണ് അഞ്ജന അഭിനയരംഗത്തെത്തുന്നത്. ടെലിവിഷൻ ചാനലുകളിലെ നിരവധി കോമഡി ഷോകളിൽ അഭിനയിച്ചു.. ടെലിവിഷൻ ഷോകളിലേയും സ്റ്റേജ് ഷോകളിലേയും അഞ്ജനയുടെ പ്രകടനം സിനിമയിലേക്കെത്തുന്നതിന് അവരെ സഹായിച്ചു.

2001 ൽ മഴമേഘപ്രാവുകൾ എന്ന സിനിമയിലാണ് അഞ്ജന ആദ്യമായി അഭിനയിച്ചത്. പിന്നീട് 2010 ലാണ് അഞ്ജന പുതുമുഖങ്ങൾ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് ഹോംലി മീൽസ്, വർഷം, ഡാർവിന്റെ പരിണാമം, പ്രേതം എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകൾ അഞ്ജന അഭിനയിച്ചു.