ലഹരി ഈ ലഹരി

ലഹരീ.. ഈ ലഹരീ..
ഈ നാവിൽ തുര തത്തിത്തൂവി ചിതറീ...
ആ ദൂരേ.. മലമേലേ..
ആ താളം തക തത്തിത്തുള്ളി കുമരീ...
പാതിരാകാറ്റിൽ പൂത്തോളാ 
പൂനിലാമേട്ടിൻ പെണ്ണാളാ 
കണ്ണിൽ കാറും കോളും ചൂടും പീലിക്കണ്ണാളാ           
ആതിരാതേരിൽ വന്നോളാ 
ഈ കിനാ പൂവിൻ പൂന്തേനാ
വിണ്ണിൽ പൂക്കും മാരിവില്ലിൻ മന്താരപ്പൂവാ

താ തിനന്തോ തന്തിനം തോ തന്തിനന്തോരാ 

കാടുചുറ്റി ചാന്താടി മേടുചുറ്റി ചാഞ്ചാടി 
വന്നൂ പെണ്ണാള് ഒന്നു വന്നു പെണ്ണാള് 
നീലപ്പട്ടിന്നോളത്തിൽ നീൾമുടിത്താളത്തിൽ 
പാടി രാവാകെ അവളാടി രാവാകെ 
അവൾ കരിമുകിലും ചൂടി മധുമഴയായ് പെയ്യും 
നുരഞ്ഞുപൊങ്ങണ ദാഹം 
മനം നൂറുനിറം ചൂടി കാവടിയൊന്നാടി 
അലസമധുരമായ് 
അവൾ കടമിഴിയിൽ കൂടി മധുശലഭം ഏറ്റി 
കണ്ണിലും നെഞ്ചിലും മോഹം 
മനം സ്വരജതിയും പാടി കവിതകളും തേടി 
ലഹരി നിറയവേ 
തുടി താളം സ്വരമേളം എന്നാഘോഷമായ് 
ഇനി കള്ളിന്മേൽ കുളിരായ് കുളിരുന്നൊരു സുഖമായ് 
പുകയൊന്നു താടാമറിയാ 
          
താ തിനന്തോ തന്തിനം തോ തന്തിനന്തോരാ

ലഹരീ.. ഈ ലഹരീ..
ഈ നാവിൽ തുര തത്തിത്തൂവി ചിതറീ...         
പാതിരാകാറ്റിൽ പൂത്തോളാ 
പൂനിലാമേട്ടിൻ പെണ്ണാളാ 
കണ്ണിൽ കാറും കോളും ചൂടും പീലിക്കണ്ണാളാ           
ആതിരാതേരിൽ വന്നോളാ 
ഈ കിനാ പൂവിൻ പൂന്തേനാ
വിണ്ണിൽ പൂക്കും മാരിവില്ലിൻ മന്താരപ്പൂവാ

താ തിനന്തോ തന്തിനം തോ തന്തിനന്തോരാ..

* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

Lahari ft Aju Varghese, Shaan Rahman | Colombian Academy | Aloshya Peter | Akhil Raj Adimali | HD