അരുണ്‍ വൈദ്യനാഥൻ

Arun Vaidyanathan
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

തമിഴ്നാട്ടുകാരനായ അരുണ്‍ വൈദ്യനാഥൻ ഇന്ത്യൻ-അമേരിക്കൻ സിനിമാപ്രവർത്തകനാണ്. ചലച്ചിത്രങ്ങൾക്ക് പുറമേ ഹൃസ്വചിത്രങ്ങൾ, ടെലിവിഷൻ ഡ്രാമകൾ എന്നിവയ്ക്കുവേണ്ടിയും തിരക്കഥ, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ചിട്ടുണ്ട്. 2009 ൽ പുറത്തുവന്ന  Achchamundu! Achchamundu! ആണ് ആദ്യ സിനിമാ സംരംഭം. 

     പഠനകാലത്ത്‌ കലാരംഗങ്ങളിൽ, പ്രത്യേകിച്ചും മിമിക്രിയിൽ തിളങ്ങിയ അരുണ്‍ വൈദ്യനാഥൻ, പഠനശേഷം നിരവധി ടെലിവിഷൻ പരമ്പരകളിൽ സംവിധായകനായും നടനായും പേരെടുത്തു. ഒരു പ്രധാന സോഫ്റ്റ്‌ വെയെർ കമ്പനിയിലെ ജോലി സംബന്ധമായി അമേരിക്കയിലേക്ക് കുടിയേറിയ ഇദ്ദേഹം, ന്യൂയോർക്ക് ഫിലിം അക്കാദമിയിലെ പഠനത്തിനു ശേഷം ഇംഗ്ലിഷിൽ നിരവധി ഹൃസ്വചിത്രങ്ങൾ എടുത്തു. പെരുച്ചാഴി എന്ന ഹാസ്യചിത്രമാണ് മലയാളത്തിലെ ആദ്യചിത്രം.