ഓലക്കുട ചൂടുന്നൊരു
ഓലക്കുട ചൂടുന്നൊരു മേടുണ്ടതിനങ്ങേക്കരയെത്താൻ കൊതിയുണ്ടോ മനമേ...?
തൂവൽക്കൊടി മിന്നുന്നൊരു കൂട്ടിൽ കളമേളത്തിനു ചങ്ങാതികളുണ്ടോ നിറയേ...?
വിത്തിൽ കുടികൊള്ളുന്നൊരു സാരം നിറമാർന്നാർന്നൊരു പുത്തൻ മലരാകും വഴിയേ...
കണ്ണിൽ കതിരാടുന്നൊരു മുത്തായ് മുളപൊട്ടുന്നൊരു ചെപ്പായ് ചിരി ചോരുന്നോരഴകേ..
ഇളമനസ്സുകളേ... പുലരൊളിയരികേ... മായാമറ മാറാനൊരു പാട്ടിൻപ്പദമുണ്ടോ കിളിയേ...

എങ്ങും മധുമാസം മണ്ണിൻ മൃദുഹാസം നെഞ്ചാകെ തൂമരന്ദം...
ഏതോ ചമയങ്ങൾ മഞ്ചം നിറയുന്നൂ ഭൂമിക്ക് ചാർത്തി നിൽക്കാൻ..
മുല്ലക്കൊടിയൂഞ്ഞാലേൽ ആയം വന്നൂ അല്ലിത്തളിരാടിത്തീർന്നു
ഉച്ചയ്ക്കിളവേൽക്കുന്നൊരു പയ്യിൽ കാതിൽ കാക്കപ്പെണ്ണെന്തോ ചൊന്നൂ...
പൂക്കും വയലോരത്തൊരു തോറ്റം കുഴലൂതും കിളി താണിറങ്ങി വന്നണഞ്ഞുവോ...?
ഓലക്കുട ചൂടുന്നൊരു മേടുണ്ടതിനങ്ങേക്കരയെത്താൻ കൊതിയുണ്ടോ മനമേ...?
തൂവൽക്കൊടി മിന്നുന്നൊരു കൂട്ടിൽ കളമേളത്തിനു ചങ്ങാതികളുണ്ടോ നിറയേ...?
തെന്നും തെളിമേഘം ചന്തം തിരയുന്നൂ കണ്ണാടിപ്പുമ്പുഴയിൽ...
മാനം മഴവില്ലിൻ പാലം പണിയുന്നൂ പാരിന്നു പാർത്തുനിൽക്കാൻ..
നീരാറ്റകൾ പാടുന്നൊരു പാട്ടിൻ കൂട്ടായ് പുള്ളിക്കുയിലാളും വന്നൂ
കാറ്റിൻ വഴിയോരത്താ പാട്ടിൽ പദമൂന്നും ചെറു കൂട്ടമെത്തിയേറ്റുണർത്തിയോ..?
ഓലക്കുട ചൂടുന്നൊരു മേടുണ്ടതിനങ്ങേക്കരയെത്താൻ കൊതിയുണ്ടോ മനമേ...?
തൂവൽക്കൊടി മിന്നുന്നൊരു കൂട്ടിൽ കളമേളത്തിനു ചങ്ങാതികളുണ്ടോ നിറയേ...?
വിത്തിൽ കുടികൊള്ളുന്നൊരു സാരം നിറമാർന്നാർന്നൊരു പുത്തൻ മലരാകും വഴിയേ...
കണ്ണിൽ കതിരാടുന്നൊരു മുത്തായ് മുളപൊട്ടുന്നൊരു ചെപ്പായ് ചിരി ചോരുന്നോരഴകേ..
ഇളമനസ്സുകളേ... പുലരൊളിയരികേ... മായാമറ മാറാനൊരു പാട്ടിൻപ്പദമുണ്ടോ കിളിയേ...
ഓലക്കുട ചൂടുന്നൊരു മേടുണ്ടതിനങ്ങേക്കരയെത്താൻ കൊതിയുണ്ടോ മനമേ...?
തൂവൽക്കൊടി മിന്നുന്നൊരു കൂട്ടിൽ കളമേളത്തിനു ചങ്ങാതികളുണ്ടോ നിറയേ...?
***
Olakkuta Chootunnoru Metundathinangeekkarayettan kothiyundoo manamee..?
Thoovalkkoti minnunnoru koottil kalamelattinu changaatikalundoo nirayee...?
Vittil kutiminnunnoru saaram niramaarnnarnnoru puttan malaraakum vazhiyee..
Kannil kathiraatunnoru muttaay mula pottunnoru cheppaay chiri chorunnazhakee...
ilamanassukalee... pilaroliyarikee... maayamara maaraanoru paattinpadamundoo kiliyee...

Engum madhumaasam mannin mruduhasam nenjaake toomarandam..
Eethoo chamayangal manjam nirayunnuu bhoomikku chaartti nilkkaan..
Millakkotiyoonjaalel aayam vannoo allittaliraatitternnu...
uchaykkilavelkkaanoru payyin kaathil kaakkappennendoo chonnuu...
Pookkum vayalorattoru thottam kuzhaloothum kili thaanirangi vannananjuvoo..?
Olakkuta Chootunnoru Metundathinangeekkarayettan kothiyundoo manamee..?
Thoovalkkoti minnunnoru koottil kalamelattinu changaatikalundoo nirayee...?
Thennum telimegham chandam thirayunnuu kannaatippoombuzhayil..
Maanam mazhavillin paalam paniyunnuu paarinnu paarttunilkkaan..
neeraattakal paatunnoru paattin koottaay pullikkuyilaalum vannoo...
kaattin vazhiyorattaa paattil padamuunnum cheru koottamettiyeettunarttiyoo..?
Olakkuta Chootunnoru Metundathinangeekkarayettan kothiyundoo manamee..?
Thoovalkkoti minnunnoru koottil kalamelattinu changaatikalundoo nirayee...