സജീദ് പട്ടാളം

Sajeed Pattalam

കൊച്ചിൻ സ്വദേശി. ഫോർട്ട് കൊച്ചിയിലെ‌ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്ത് സജീദ് പട്ടാളമെന്ന പേരിൽ സിനിമകളിൽ അഭിനയിക്കുന്ന സജീദ് തുടക്കമിടുന്നത് വെബ്സീരീസിലൂടെ ആണ്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. അവിടുന്നുള്ള പരിചയങ്ങളാണ് സജീദിന് സിനിമയിലേക്കും വഴി തെളിച്ചത്.

കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർത്ഥി തുടങ്ങി ചെറിയ റോളുകളിൽ മനോഹരമായി അഭിനയിച്ച് തുടങ്ങിയ സജീദിന്റെ‌ ശ്രദ്ധേയ വേഷമായിരുന്നു ജാനേമന്നിലെ മാക്സിമാ ഇവന്റ് ജോലിക്കാരന്റെ വേഷം. തരുൺ മൂർത്തിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിൽ അഭിനയപ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്യുന്നുണ്ട് സാജിദ്.

അസീസ്, ബീവി എന്നിവരാണ് മാതാപിതാക്കൾ.